channeliam.com

Arab രാജ്യങ്ങളിലേക്കുളള ഭക്ഷ്യ കയറ്റുമതിയിൽ Brazil-നെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

15 വർഷത്തിന് ശേഷം ആദ്യമായാണ് Brazil രണ്ടാം സ്ഥാനത്താകുന്നത്

Arab-Brazil Chamber Of Commerce കണക്കുകൾ പ്രകാരം, 2020-ൽ COVID-19 വ്യാപാര നീക്കം തടസ്സപ്പെടുത്തിയതിനാൽ, ഭക്ഷ്യ കയറ്റുമതിയിൽ India ബ്രസീലിനെ മറികടന്നു

കഴിഞ്ഞ വർഷം 22 Arab ലീഗ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്ത മൊത്തം Agri-Business ഉൽപ്പന്നങ്ങളുടെ 8.15% ബ്രസീലിൽ നിന്നായിരുന്നു

എന്നാൽ ഇതേ കാലയളവിൽ Arab രാജ്യങ്ങളിലേക്കുളള വ്യാപാരത്തിന്റെ 8.25% India നേടി

30 ദിവസമെടുത്തിരുന്ന Saudi അറേബ്യയിലേക്കുള്ള ബ്രസീലിയൻ ചരക്ക് കപ്പലുകൾ ഇപ്പോൾ 60 ദിവസം വരെ എടുക്കുന്നു

പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, ധാന്യങ്ങൾ, മാംസം എന്നിവ ഒരാഴ്ചയ്ക്കുള്ളിൽ കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് കഴിയുന്നു

ഭൂമിശാസ്ത്രപരമായ ദൂരം കോവിഡ് കാലത്ത് ബ്രസീലിൽ നിന്നുളള ചരക്ക് നീക്കത്തെ ബാധിച്ചതായാണ് റിപ്പോർട്ട്

പരമ്പരാഗത ഷിപ്പിംഗ് റൂട്ടുകളിലെ തടസ്സങ്ങൾ അറബ് രാജ്യങ്ങളിലേക്കുളള തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, അർജന്റീന തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതിയേയും ബാധിച്ചു

ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് അറബ് രാജ്യങ്ങൾ

അറബ് ലീഗിലേക്കുള്ള ബ്രസീലിന്റെ കാർഷിക കയറ്റുമതിയിൽ 2020ൽ 1.4% വർധന മാത്രമാണുണ്ടായത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com