കോഴിക്കോട് ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുന്നതിനുളള പദ്ധതിയുമായി കേന്ദ്രസർക്കാർ
2022-25 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുളള 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും
നാഷണൽ മോണിട്ടൈസേഷൻ പൈപ്പ് ലൈന്റെ ഭാഗമായി 25 വിമാനത്താവളങ്ങൾ നീക്കിവച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോക്‌സഭയിൽ അറിയിച്ചു
ചെന്നൈ, കോയമ്പത്തൂർ,മധുര, ഭുവനേശ്വർ, വാരണാസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്പൂർ, നാഗ്പൂർ, പട്ന, സൂറത്ത്, റാഞ്ചി വിമാനത്താവളങ്ങൾ പദ്ധതിയിലുണ്ട്
ജോധ്പൂർ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ,രാജമുന്ദ്രി എന്നിവയാണ് പദ്ധതിയിലെ മറ്റുളളവ
2019-20 സാമ്പത്തിക വര്‍ഷത്തില്‍ നാലു ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്ത എയര്‍ പോര്‍ട്ടുകളെയാണ് അസറ്റ് മോണിട്ടൈസേഷന് വേണ്ടി പരിഗണിച്ചത്
വിമാനത്താവളങ്ങൾ PPP മോഡിൽ പ്രവർത്തിപ്പിച്ചാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിന്റെ ഉടമയായി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ ഈ വിമാനത്താവളങ്ങളെല്ലാം എഎഐയുടെ കീഴിലേക്ക് മാറുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു
PPP മാതൃകയിലുള്ള എട്ട് വിമാനത്താവളങ്ങളിൽ ഏഴെണ്ണം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു