കുറഞ്ഞ കാർബൺ ഫുട്പ്രിന്റുളള ഷൂവുമായി പാദരക്ഷ, വസ്ത്ര ബ്രാൻഡുകളായ അഡിഡാസും ഓൾബേർഡും
3 കിലോയിൽ താഴെ കാർബൺ ഫുട്പ്രിന്റുളള ഷൂവിന് കാർബൺ എമിഷൻ 63 ശതമാനം കുറവാണ്
FUTURECRAFT.FOOTPRINT എന്നാണ് ഷൂ ബ്രാൻഡ് ചെയ്തിരിക്കുന്നത്
കാർബൺ ഇംപാക്ട് കുറയ്ക്കാനുളള സുസ്ഥിരമായ രൂപകല്പനയിലും ഓൾട്ടർനേറ്റിവ് മാനുഫാക്ചറിംഗ് മെത്തേഡിലും ഇത് ഒരു പുതിയ സമീപനം അവതരിപ്പിക്കുന്നു
ഓൾബേർഡ്സിന്റെ ഷുഗർകെയ്ൻ അടിസ്ഥാനമാക്കിയുള്ള സ്വീറ്റ്ഫോം ഉപയോഗിച്ചാണ് മധ്യഭാഗത്തിന്റെ നിർമ്മാണം
മുകൾഭാഗം 70 ശതമാനം റീസൈക്കിൾ ചെയ്ത പോളിസ്റ്ററും വുഡ് പൾപ്പ് ഉപയോഗിച്ച് നിർമിക്കുന്ന ടെൻസൽ 30 ശതമാനവും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്
സ്പോർട്സിനും സ്റ്റൈലിനും കാർബൺ ന്യൂട്രൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനാണ് ഇരുകമ്പനികളും സഹകരണം പ്രഖ്യാപിച്ചിരുന്നത്
മെറ്റീരിയലുകൾ,ഇന്നവേഷൻ,സപ്ലൈ ചെയിൻ എന്നിവയിൽ വിപുലമായ പങ്കാളിത്തമാണ് ഇരുകമ്പനികളും പ്രഖ്യാപിച്ചത്
