ക്യാൻസർ സാധ്യതയുള്ളതിനാൽ ചില കണ്ടീഷണർ, ഷാംപൂ സ്പ്രേ എന്നിവ Procter & Gamble തിരിച്ചുവിളിക്കുന്നു
ക്യാൻസറിന് കാരണമാകുന്ന ഒരു രാസവസ്തുവിന്റെ സാന്നിധ്യം മൂലം പാന്റീൻ, ഹെർബൽ എസ്സെൻസ് ബ്രാൻഡുകളിലെ ചില ഉല്പന്നങ്ങൾ കമ്പനി തിരികെ വിളിച്ചതായി അറിയിച്ചു
അമേരിക്കയിലും കാനഡയിലും വിറ്റഴിക്കുന്ന ചില ഹെയർ കെയർ ഉൽപ്പന്നങ്ങളാണ് പ്രോക്ടർ ആൻഡ് ഗാംബിൾ കമ്പനി തിരികെ വിളിക്കുന്നത്
യുഎസിൽ നിർമിച്ച Aussie, Waterless ബ്രാൻഡുകളിലെ ചില ഉൽപ്പന്നങ്ങളും തിരികെ വിളിച്ചതായി P&G അറിയിച്ചു
കാൻസറിന് കാരണമാകുന്ന ബെൻസീന്റെ സാന്നിധ്യമാണ് ഉല്പന്നങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്
ചില എയറോസോൾ ഡ്രൈ കണ്ടീഷണറുകളിലും ഷാംപൂകളിലും ഓൾഡ് സ്പൈസ്, ഹെയർ ഫുഡ് ബ്രാൻഡുകളിൽ നിന്നുള്ളവയിലുമാണ് ബെൻസീന്റെ സാന്നിധ്യം
ശ്വസനത്തിലൂടെയും വായിലൂടെയും ചർമ്മത്തിലൂടെയും ബെൻസീൻ ശരീരത്തിൽ പ്രവേശിക്കാം
ലുക്കീമിയ,ബോൺമാരോ ക്യാൻസർ,ജീവന് ഹാനിയാകുന്ന ബ്ലഡ് ഡിസോർഡേഴ്സ് എന്നിവക്ക് ബെൻസീൻ കാരണമാകുമെന്ന് P&G പറഞ്ഞു
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും കമ്പനി അമേരിക്കയിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നു
ഈ വർഷമാദ്യം, ചില സാമ്പിളുകളിൽ ബെൻസീൻ കണ്ടെത്തിയതിനാൽ ജോൺസൺ ആൻഡ് ജോൺസന്റെ സൺസ്‌ക്രീൻ ഉൽപ്പന്നങ്ങൾ യുഎസ് ഫാർമസികൾ പിൻവലിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.