ആഗോളതലത്തിൽ Realme ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡെന്ന് റിപ്പോർട്ട്
2021 മൂന്നാം ക്വാർട്ടറിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 5G ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ബ്രാൻഡായി Realme മാറിയെന്ന് കൗണ്ടർപോയിന്റ് റിസർച്ച്
പുതിയ റിപ്പോർട്ട് അനുസരിച്ച് റിയൽമിയുടെ വിൽപ്പന വർഷം തോറും 831 ശതമാനം വളർന്നു
10,000 രൂപയ്ക്ക് താഴെ വിലയുളള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ 5G അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് റിയൽമി
5G ടെക്നോളജി ഇതുവരെ വിന്യസിച്ചിട്ടില്ലാത്ത ഇന്ത്യയിൽ പോലും Realme- 5G യുടെ വിൽപ്പന 9,519 ശതമാനം വർഷാവർഷ വർധന രേഖപ്പെടുത്തി
2022-ൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5G അവതരിപ്പിക്കുമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിരുന്നു
ചൈന ആസ്ഥാനമായുള്ള ബിബികെ ഇലക്‌ട്രോണിക്‌സിന്റെ കീഴിലുളള കമ്പനികളാണ് റിയൽമിയും വിവോയും ഒപ്പോയും
ആഗോള വിപണിയിൽ, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഒപ്പോയും വിവോയും ആണ് നേടിയിരിക്കുന്നത്
നാലാം സ്ഥാനത്ത് ചൈനീസ് ബ്രാൻഡായ ഷവോമിയും അഞ്ചാമത് സാംസങുമാണുളളത്
നിലവിലെ 5G വിപണിയിൽ ലീഡറായ ആപ്പിൾ, 2020 നാലാം ക്വാർട്ടറിൽ 5G സ്മാർട്ട്‌ഫോൺ വിപണിയിൽ പ്രവേശിച്ചിരുന്നു
Type above and press Enter to search. Press Esc to cancel.