channeliam.com

ഡെലിവറി സ്ഥാപനമായ ഡൻസോയിൽറിലയൻസ് റീട്ടെയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കുന്നു

മുൻനിര ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ഡൻസോയുടെ 25.8 ശതമാനം ഓഹരികൾ ഏകദേശം 1,488 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയ്ൽ വാങ്ങി

പലചരക്ക് ഡെലിവറി ബിസിനസിൽ സാന്നിധ്യം വിപുലീകരിക്കാൻ റിലയൻസ് റീട്ടെയ്ൽ ലക്ഷ്യമിടുന്നു

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഡൺസോ 240 മില്യൺ ഡോളർ സമാഹരിച്ചു

നിലവിലുള്ള നിക്ഷേപകരായ Lightbox, Ligthrock, 3L Capital, Alteria Capital എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു

ഡൺസോയുമായുള്ള പങ്കാളിത്തത്തിലൂടെ കസ്റ്റമേഴ്സിന് വർധിച്ച സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ കഴിയുമെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു

Jio Mart ബിസിനസ്സ് ഓൺലൈനായി മാറ്റുമ്പോൾ Dunzo-യുടെ ഹൈപ്പർലോക്കൽ ഡെലിവറി നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിക്കും

ഈ വർഷം ആദ്യം ഡൺസോ അതിന്റെ ഇൻസ്റ്റന്റ് ഡെലിവറി മോഡൽ ഡൺസോ ഡെയ്‌ലി ബംഗളുരുവിൽ അവതരിപ്പിച്ചിരുന്നു

15-20 മിനിറ്റിനുള്ളിൽ ദൈനംദിന, പ്രതിവാര അവശ്യവസ്തുക്കൾ എത്തിക്കാനാണ് ഡൺസോ ഡെയ്‌ലി മോഡൽ ലക്ഷ്യമിടുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com