EV രംഗത്തേക്ക് കടക്കാൻ പദ്ധതിയിട്ട് Adani Group; Green Enregy പദ്ധതികൾ വിപുലീകരിക്കുന്നു.
TATA ഗ്രൂപ്പിനും Reliance പിന്നാലെ EV പദ്ധതികളുമായി Adani ഗ്രൂപ്പ് സജീവമാകുന്നുവെന്ന് Times Of India Report ചെയ്യുന്നു.
Electric Commercial വാഹനങ്ങൾ, കോച്ചുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ നിർമിക്കാൻ പദ്ധതി.
റിപ്പോർട്ടുകൾ പ്രകാരം, എയർപോർട്ടുകൾ, തുറമുഖങ്ങൾ, മറ്റ് Logistics ആവശ്യങ്ങൾ എന്നിവയിൽ തുടക്കത്തിൽ ഇവ ഉപയോഗിക്കും.
Batteries നിർമ്മിക്കാനും രാജ്യത്തുടനീളം Charging സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Adani Green 3 ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ നേടിയതിന് പിന്നാലെയാണ് പുതിയ നീക്കം.
ഗ്രീൻ ഹൈഡ്രജൻ, ലോ കാർബൺ ഇലക്ട്രിസിറ്റി, കാറ്റാടി ടർബൈനുകൾ, സോളാർ മൊഡ്യൂളുകൾ, ബാറ്ററികൾ എന്നിവയുടെ നിർമാണത്തിന് ANIL എന്ന സബ്സിഡിയറി രൂപീകരിച്ചിരുന്നു.
ഇലക്ട്രിക് മൊബിലിറ്റി പ്രോജക്ടുകൾക്ക് മുന്ദ്രയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒരു ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയിടുന്നു.
ക്ലീൻ എനർജിയിൽ 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഗൗതം അദാനി നവംബറിൽ വ്യക്തമാക്കിയിരുന്നു.
വാഹനങ്ങൾക്കായി അദാനി എന്ന പേരിൽ ഒരു ട്രേഡ്മാർക്ക് എസ്.ബി. അദാനി ഫാമിലി ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരുന്നു.
Type above and press Enter to search. Press Esc to cancel.