channeliam.com

e-EPIC വോട്ടർ കാർഡ്: സവിശേഷതകൾ, ആനുകൂല്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം

e-EPIC വോട്ടർ കാർഡ് കൂടുതൽ ലളിതം

വോട്ട് രേഖപ്പെടുത്തുമ്പോൾ തിരിച്ചറിയൽ രേഖ എന്നതിലുപരി, നമ്മുടെ പോക്കറ്റിൽ സൂക്ഷിക്കുന്ന ഏറ്റവും ആധികാരികമായ വിലാസ തെളിവുകളിൽ ഒന്നാണ് വോട്ടർ കാർഡ് എന്ന് നിസ്സംശയം പറയാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ ഫോർമാറ്റിൽ ‘e-EPIC’ അല്ലെങ്കിൽ ഇലക്ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് നൽകുന്നുണ്ട്. ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഡോക്യുമെന്റ് എഡിറ്റ് ചെയ്യാനാകില്ല, അതിനാൽ തിരുത്തലുകൾ വരുത്താനും കഴിയില്ല. നമ്മുടെ ഫോണിൽ സേവ് ചെയ്യാൻ കഴിയുന്ന PDF പതിപ്പ് ഒരു ഐഡന്റിറ്റിയും അഡ്രസ് പ്രൂഫും ആയി ഉപയോഗിക്കാവുന്നതാണ്.

എന്താണ് e-EPIC?

e-EPIC എന്നത് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ സുരക്ഷിതമായ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) പതിപ്പാണ്. അത് മൊബൈലിൽ ഡൗൺലോഡ് ചെയ്തോ പ്രിന്റ് എടുത്തോ സൂക്ഷിക്കാം. അങ്ങനെ ഒരു വോട്ടർക്ക് കാർഡ് മൊബൈലിൽ സൂക്ഷിക്കാനും ഡിജി ലോക്കറിൽ PDF ആയി അപ്‌ലോഡ് ചെയ്യാനോ പ്രിന്റ് എടുത്ത് സ്വയം ലാമിനേറ്റ് ചെയ്യാനോ കഴിയും.

എങ്ങനെ e-EPIC ഡൗൺലോഡ് ചെയ്യാം?

ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് http://voterportal.eci.gov.in/ അല്ലെങ്കിൽ https://nvsp.in/ എന്നതിൽ നിന്ന് e-EPIC ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വോട്ടർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക/ലോഗിൻ ചെയ്യുക. മെനുവിൽ നിന്ന് ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക. EPIC നമ്പർ അല്ലെങ്കിൽ ഫോം റഫറൻസ് നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ അയച്ച OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക (ഇ-റോളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആണെങ്കിൽ). ഡൗൺലോഡ് e-EPIC എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ Eroll-ൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, KYC പൂർത്തിയാക്കാൻ e-KYC-യിൽ ക്ലിക്ക് ചെയ്യുക. ഫേസ് ലൈവ്നെസ് വെരിഫിക്കേഷൻ പാസ്സാക്കുക. KYC പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക. തുടർന്ന്, e-EPIC ഡൗൺലോഡ് ചെയ്യുക.
e-KYC-ക്ക് ക്യാമറയുള്ള മൊബൈൽ ഫോൺ/ടാബ് അല്ലെങ്കിൽ വെബ്‌ക്യാമോടുകൂടിയ ലാപ്‌ടോപ്പ്/ഡെസ്‌ക്‌ടോപ്പ് ആവശ്യമാണ്.

e-EPIC-ന് അർഹതയുള്ളത് ആരാണ്?

വാലിഡ് ആയ EPIC നമ്പറുകളുള്ള എല്ലാ പൊതു വോട്ടർമാർക്കും e-EPIC-ന് അപേക്ഷിക്കാം. കൂടാതെ, സ്പെഷ്യൽ സമ്മറി റിവിഷൻ 2021-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പുതിയ വോട്ടർമാർക്കും e-EPIC ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com