റോൾസ് റോയ്സിന്റെ അൾട്രാ ലക്ഷ്വറി ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി
13.14 കോടി രൂപ വിലമതിക്കുന്നതാണ് റോൾസ് റോയ്സ് കള്ളിനൻ പെട്രോൾ മോഡൽ
ജനുവരി 31 ന് സൗത്ത് മുംബൈയിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് റിലയൻസ് ഇൻഡസ്ട്രീസ് കാർ രജിസ്റ്റർ ചെയ്തതത്
രാജ്യത്തെ എക്കാലത്തെയും വിലകൂടിയ കാർ ഇതായിരിക്കാമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് അധികൃതർ പറയുന്നു
2037 ജനുവരി 30 വരെയാണ് കാറിന്റെ രജിസ്ട്രേഷൻ കാലാവധി
കാറിന് RIL ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയും റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചിട്ടുണ്ട്
പുതിയ കാറിന് “0001” എന്ന വിഐപി നമ്പറിനായി 12 ലക്ഷം രൂപയും RIL നൽകിയിട്ടുണ്ട്
2.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള കാറിന് “ടസ്കാൻ സൺ” നിറമാണ് കമ്പനി തിരഞ്ഞെടുത്തത്
12 സിലിണ്ടർ എഞ്ചിനുളള കാറിന് 564 ബിഎച്ച്പി പവർ ഉൽപ്പാദിപ്പിക്കാനാകും
2018-ൽ ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്യുമ്പോൾ കാറിന്റെ അടിസ്ഥാന വില 6.95 കോടി രൂപയായിരുന്നു, കസ്റ്റമൈസ് ചെയ്യുന്നതിലൂടെ വില ഉയരും
ചില ബോളിവുഡ് താരങ്ങളും വ്യവസായികളും ഇതേ കാർ ഉപയോഗിക്കുന്നുണ്ട്
Type above and press Enter to search. Press Esc to cancel.