2031-ഓടെ 20 യൂണികോൺ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ദുബായ് തയ്യാറെടുക്കുന്നു
വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിലും സാങ്കേതികവിദ്യയും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിലുമാണ് യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ഒമ്പത് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള 20 യൂണികോണുകൾ അല്ലെങ്കിൽ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്
പതിനായിരത്തിലധികം ചെറുകിട, ഇടത്തരം സ്റ്റാർട്ടപ്പുകളാണ് ദുബായ് കേന്ദ്രീകരിച്ചുളളത്
പുതിയ ആശയങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും ദുബായ് മേഖലയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്
ദുബായ് സ്റ്റാർട്ടപ്പ് ഹബ്ബിന്റെ സ്മാർട്ട്പ്രെനിയർ മത്സര പരമ്പര പോലുള്ള വാർഷിക സ്റ്റാർട്ടപ്പ് മത്സരങ്ങളാണ് ഇതിന് സഹായിക്കുന്നത്
ടെക് ട്രാൻസ്ഫോർമേഷൻ, ഡിജിറ്റൽ ആക്സിലറേഷൻ, നൂതന ആശയങ്ങൾ സ്വീകരിക്കൽ എന്നിവയിൽ യുഎഇ മികച്ച മുന്നേറ്റമാണ് നടത്തുന്നത്
പ്രാദേശിക തലത്തിൽ നിന്ന് ആഗോള സംരംഭകത്വ ഹബ്ബിലേക്ക് സ്വയം മാറാൻ ആഗ്രഹിക്കുന്നതായി സംരംഭകത്വ- എസ്എംഇ സഹമന്ത്രി അഹ്മദ് അൽ ഫലാസി പറഞ്ഞു
സ്റ്റാർട്ടപ്പുകൾക്കായി Entrepreneurial Nation എന്നൊരു നൂതന പ്രോഗ്രാമും യുഎഇ ആവിഷ്കരിച്ചിട്ടുണ്ട്
തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന എസ്എംഇകൾക്കായി 272 മില്യൺ ഡോളർ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടും നീക്കിവച്ചതായി അൽ ഫലാസി വെളിപ്പെടുത്തി
Type above and press Enter to search. Press Esc to cancel.