ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോയും സംയുക്തമായി 5G ട്രയൽ നടത്തി. Reno7 സീരീസിലാണ് അൾട്രാ ഫാസ്റ്റ്, ലോ-ലേറ്റൻസി 5G ട്രയൽ വിജയകരമായി നടത്തിയത്. റിലയൻസ് ജിയോയുമായി സഹകരിച്ച് നടത്തിയ 5G സ്റ്റാൻഡേലോൺ, നോൺ-സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് ട്രയൽ വിജയകരമായിരുന്നുവെന്ന് ഒപ്പോ അറിയിച്ചു. ട്രയലിൽ കാലതാമസമില്ലാതെ 4K വീഡിയോ സ്ട്രീമുകളും സൂപ്പർ ഫാസ്റ്റ് അപ്‌ലോഡുകളും ഡൗൺലോഡുകളും സാധ്യമായതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.സൈറ്റ് ഇൻഫ്രാസ്ട്രക്ചറും നെറ്റ്‌വർക്ക് പ്രൊവൈഡറും ആയ ജിയോ അനുവദിച്ച മിഡ്-ബാൻഡ് ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് ഈ ടെസ്റ്റുകൾ നടത്തിയതെന്ന് കമ്പനി അറിയിച്ചു. ഇതുപോലുള്ള പരീക്ഷണങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടാണെന്ന് OPPO ഇന്ത്യ ആർ ആൻഡ് ഡി മേധാവി തസ്ലീം ആരിഫ് പറഞ്ഞു.