channeliam.com

Glance-ന് പിന്നാലെ InMobi യുടെ Roposo Reliance Retail-മായി കരാറിൽ ഏർപ്പെടുന്നു

Reliance റീട്ടെയ്ലുമായി കരാറിന് വഴിയൊരുങ്ങുന്നു

 സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഡിജിറ്റൽ ടെക്‌നോളജി സ്ഥാപനമായ InMobi യുടെ സോഷ്യൽ മീഡിയ വിഭാഗമായ Roposo റിലയൻസ് റീട്ടെയിലുമായി കരാറിൽ ഏർപ്പെടുന്നു.Roposo റിലയൻസ് റീട്ടെയിലുമായി ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഒരു സോഷ്യൽ കൊമേഴ്‌സ് സംബന്ധമായ ബിസിനസ്സ് ഡീലിന് ചർച്ച നടത്തിവരികയാണെന്നും അടുത്ത രണ്ട് പാദങ്ങളിൽ ഡീൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വൃത്തങ്ങൾ പറഞ്ഞു. 

അടുത്ത 2-3 വർഷത്തിനുള്ളിൽ 1 ബില്യൺ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനും വിവിധ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും വിദേശത്തും പ്രവർത്തനം വിപുലീകരിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നതായി കോഫൗണ്ടറും സിഇഒയുമായ നവീൻ തിവാരി പറഞ്ഞു.ഒരു വർഷം മുമ്പ്, വാൾമാർട്ടും ടിക് ടോക്കും പരമ്പരാഗത പരസ്യ വഴി സ്വീകരിക്കുന്നതിന് പകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല.

1593516990_roposo-app-logo

ഗ്ലാൻസിലും റിലയൻസിന്റെ നിക്ഷേപം

ജിയോ പ്ലാറ്റ്‌ഫോംസ് InMobi-യുടെ സിംഗപ്പൂർ സബ്‌സിഡിയറി ഗ്ലാൻസിൽ 17 ശതമാനം ഓഹരികൾക്കായി 200 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1,500 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. കമ്പനി മൊബൈൽ സ്‌ക്രീൻ ലോക്കും കണ്ടന്റ് ഡിസ്പ്ലേയുമാണ് നൽകുന്നത്. ജിയോയുടെ പ്രഗതി ഒഎസ് ഗ്ലാൻസ് സമന്വയിപ്പിക്കും. ഗ്ലാൻസിന് ഏഷ്യയിലുടനീളം 400 ദശലക്ഷം മൊബൈൽ ഉപകരണങ്ങളിൽ സാന്നിധ്യമുണ്ട്. ജിയോയുമായുളള ഇടപാട് ഗ്ലാൻസിന് 1.8 ബില്യൺ ഡോളർ മൂല്യം നൽകിയിരുന്നു. ടെക്‌നോളജി ഭീമനായ ഗൂഗിൾ, സിലിക്കൺ വാലി ആസ്ഥാനമായുള്ള വെഞ്ച്വർ ഫണ്ട് മിത്രിൽ ക്യാപിറ്റൽ എന്നിവയുടെ പിന്തുണയും ഗ്ലാൻസിനുണ്ട്. ലാറ്റിനമേരിക്കയിലെയും യുഎസിലെയും ബിസിനസ് മെച്ചപ്പെടുത്താൻ തുടക്കത്തിൽ ഫണ്ട് ഉപയോഗിക്കുമെന്ന് തിവാരി പറഞ്ഞു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com