PM ഗതി ശക്തി, എംഎസ്എംഇകളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബിസിനസുകൾക്കുള്ള ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന്, ഒരു ദേശീയ ഏകജാലക ലോജിസ്റ്റിക് പോർട്ടൽ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
യുണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം വഴി ആറ് മന്ത്രാലയങ്ങളുടെ 24 ഡിജിറ്റൽ സിസ്റ്റം സംയോജിപ്പിച്ച് പോർട്ടൽ സൃഷ്ടിക്കും
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ദേശീയ മാസ്റ്റർ പ്ലാനായ പിഎം ഗതി ശക്തി കയറ്റുമതിക്ക് ഗുണം ചെയ്യും
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാൻ ഇത് പ്രാപ്തമാക്കും
ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ്, ഇംപ്ലിമെന്റേഷൻ, മോണിട്ടറിംഗ് എന്നിവക്ക് പ്രധാനമന്ത്രി ഗതി-ശക്തി ഒരു പുതിയ ദിശാബോധം സൃഷ്ടിക്കും
ഇത് പദ്ധതികളുടെ സമയവും ചെലവും കുറയ്ക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
റെയിൽവേയും റോഡ്‌വേയും ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ PM ഗതി ശക്തി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആരംഭിച്ചത്
നിലവിൽ, ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ എംഎസ്എംഇകൾക്ക് ഏകദേശം 48 ശതമാനം വിഹിതമുണ്ട്
2025 സാമ്പത്തിക വർഷത്തോടെ ഇത് 60 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്
Type above and press Enter to search. Press Esc to cancel.