കേരള ബഡ്ജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ
- സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങൾ
- ഇതിനായി കേരളത്തിലെ സർവകലാശാലകൾക്ക് 20 കോടി രൂപ വീതം
- 10 സർവകലാശാലകൾക്കായി മൊത്തം 200 കോടി രൂപ വകയിരുത്തി
- കണ്ണൂരിൽ പുതിയ IT പാർക്ക് സ്ഥാപിക്കും
- ദേശീയപാതാ 66ന് സമാന്തരമായി നാലു IT ഇടനാഴികൾ സ്ഥാപിക്കും
- പുതിയ സാറ്റലൈറ്റ് IT പാർക്കുകൾ സ്ഥാപിക്കും
- IT പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തും
- വർക്ക് നിയർ ഹോം പദ്ധതിക്കായി 50 കോടി വകയിരുത്തും
- ജില്ലാ സ്കിൽ പാർക്കുകൾക്ക് 350 കോടി രൂപ
- സ്കിൽപാർക്കുകൾക്ക് കിഫ്ബി വഴി സ്ഥലം ഏറ്റെടുക്കും
- തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 150 കോടി രൂപ
- ഗ്രാഫീൻ ഗവേഷണത്തിന് 15 കോടി
- നാല് സയൻസ് പാർക്കുകൾക്കായി 1000 കോടി രൂപ വകയിരുത്തി
- 175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളിൽ അഗ്രിടെക് ഫെസിലിറ്റി
- 5G സംവിധാനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും
- കെ ഫോണുമായി ബന്ധപ്പെട്ട് ടവർ ശൃംഖല സ്ഥാപിക്കും
- ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിനായി 28 കോടി
- വ്യവസായ മേഖലയുടെ വിഹിതമായി 1226.66 കോടി നീക്കിവച്ചു
- സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കാൻ 20 കോടി രൂപ
- പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് 7 കോടി രൂപ
- ‘ഒരു കുടുംബം, ഒരു സംരംഭം’ പദ്ധതിക്കായി ഏഴു കോടി രൂപ
- ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും
- കിൻഫ്രയ്ക്കായി 332 കോടി ടെക്നോപാർക്ക് വികസനത്തിന് 26.6 കോടിരൂപ
- ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ
- കോവളം, കൊല്ലം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ക്രൂയിസ് ടൂറിസം പദ്ധതി
- ആലപ്പുഴ തുറമുഖം വിനോദസഞ്ചാര കേന്ദ്രമാക്കാൻ 2 കോടി
- ബേപ്പൂർ തുറമുഖത്തിന് 15 കോടി രൂപ
- സംസ്ഥാനത്ത് പരിസ്ഥിതി സൗഹാർദ്ദമായ 25 ടൂറിസം ഹബുകൾ
- ഒരു പഞ്ചായത്ത് ഒരു വിനോദസഞ്ചാരകേന്ദ്രം പദ്ധതി നടപ്പാക്കും
- ടൂറിസം പദ്ധതിക്ക് 1000 കോടി രൂപയുടെ വായ്പാ പദ്ധതി
- കാരവൻ പാർക്കുകൾക്ക് 5 കോടി രൂപ നീക്കിവയ്ക്കും
- സ്റ്റാർട്ട് അപ്പുകൾക്കായി ഫണ്ട് ഓഫ് ഫണ്ട് രൂപീകരിക്കും
- സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തന മൂലധനത്തിനായി പ്രത്യേക നിധി
- വനിതാ ശാക്തീകരണ പദ്ധതികൾക്കായി 24 കോടി രൂപ
- ജെൻഡർ പാർക്കുകൾക്ക് 10 കോടി രൂപ
- കെഎസ്എഫ്ഇയെ എല്ലാ ആവശ്യത്തിനും സമീപിക്കാവുന്ന ലോൺ ഹബ് ആക്കി മാറ്റും
- മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ വർഷം 500 സ്ഥാപനങ്ങൾ
- പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയാക്കും
- സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് 500 കോടിയുടെ വായ്പാ പദ്ധതി
