channeliam.com

ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി ദുബായ്

 ക്രിപ്‌റ്റോ അസറ്റ് റെഗുലേഷൻ നടപ്പാക്കിയതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു

ക്രിപ്‌റ്റോകറൻസി മേഖലയുടെ മേൽനോട്ടം വഹിക്കാൻ പുതിയ നിയമത്തിന് കീഴിൽ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചു

ദുബായ് വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (VARA) വെർച്വൽ അസറ്റ് ബിസിനസ് നിയന്ത്രണം, ലൈസൻസിംഗ് എന്നിവക്ക് മേൽനോട്ടം വഹിക്കും

എൻ.എഫ്.ടി ക്രിപ്റ്റോ കറൻസി എന്നിവക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റെഗുലേറ്ററി അതോറിറ്റി തീരുമാനിക്കും

ദുബായിലെ താമസക്കാർ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

വെർച്വൽ അസറ്റുമായി ബന്ധപ്പെട്ട ബിസിനസുകളും റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം

ഈ ബിസിനസുകളിൽ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ, ക്രിപ്‌റ്റോകറൻസി കൈമാറ്റം സുഗമമാക്കുന്ന ബിസിനസുകൾ തുടങ്ങിയവ ഉൾപ്പെടുന്നു

ഈ മേഖലയെ വളർത്താനും നിക്ഷേപകരെ സംരക്ഷിക്കാനും സഹായിക്കുന്നതിന് ലക്ഷ്യമിടുന്ന ഒരു ചുവടുവയ്പ്പാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു

 
സർക്കാർ ഉടമസ്ഥതയിലുള്ള DIFC ഫിനാൻഷ്യൽ ഫ്രീ സോൺ ഒഴികെ ദുബായിൽ ഉടനീളം പുതിയ നിയമം ബാധകമാകും

ക്രിപ്‌റ്റോകറൻസി നിയമങ്ങൾ പുറത്തിറക്കിയ സിംഗപ്പൂർ, യുഎസ്, യുകെ, എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇടംപിടിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com