ചെന്നൈയിൽ 500 കോടി രൂപ മുതൽ മുടക്കിൽ വിപുലീകരണ പദ്ധതികളുമായി ഫ്രഞ്ച് ഗ്ലാസ് നിർമ്മാതാക്കളായ Saint-Gobain
ചെന്നൈയിൽ 500 കോടി രൂപ മുതൽ മുടക്കിൽ വിപുലീകരണ പദ്ധതികളുമായി ഫ്രഞ്ച് ഗ്ലാസ് നിർമ്മാതാക്കളായ സെന്റ്-ഗോബെയ്ൻ
ശ്രീപെരുമ്പത്തൂരിലുള്ള കമ്പനിയുടെ വേൾഡ് ഗ്ലാസ് കോംപ്ലക്സിൽ 500 കോടി രൂപയിലധികം മുടക്കി വിപുലീകരണം പൂർത്തിയാക്കി
വിപുലീകരണത്തിൽ ഒരു പുതിയ ഫ്ലോട്ട് ഗ്ലാസ് പ്ലാന്റ്, ഒരു ഇന്റഗ്രേറ്റഡ് വിൻഡോസ് ലൈൻ, ഒരു നഗര വനം എന്നിവ ഉൾപ്പെടുന്നു
പുതിയ സൗകര്യങ്ങൾ 200-ലധികം പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി അറിയിച്ചു
വേൾഡ് ഗ്ലാസ് കോംപ്ലക്സിലെ മൊത്തം നിക്ഷേപം കമ്പനി ഇതോടെ 3,750 കോടി രൂപയായി ഉയർത്തി
ആഗോളതലത്തിൽ, ശ്രീപെരുമ്പത്തൂരിലെ വേൾഡ് ഗ്ലാസ് കോംപ്ലക്സ്, സെയ്ന്റ് ഗൊബെയ്ൻ ഗ്രൂപ്പിന്റെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായി തുടരുന്നു
തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലെ 15 പ്ലാന്റുകളിലായി 4,700 കോടി രൂപയ്ക്ക് അടുത്ത് നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്
2022-ൽ ഗ്ലോബൽ കാപെക്സിന്റെ 25 ശതമാനവും ഇന്ത്യയിലേ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്ന് സെന്റ്-ഗോബെയ്ൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബെനോയിറ്റ് ബാസിൻ പറഞ്ഞു
ലോകത്തിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമാണ് പുതിയ ഇന്റഗ്രേറ്റഡ് വിൻഡോസ് ലൈൻ സൗകര്യമെന്ന് കമ്പനി അവകാശപ്പെടുന്നു
10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇതിന് 2022 അവസാനത്തോടെ 100,000 വിൻഡോകൾ വാർഷിക ഉൽപ്പാദന ശേഷി ഉണ്ടാകും
കമ്പനിയുടെ ഫ്ലോട്ട് ഗ്ലാസ് നിക്ഷേപത്തിന്റെ 60 ശതമാനവും കേന്ദ്രീകരിച്ചിട്ടുളളത് തമിഴ്നാട്ടിലെ വേൾഡ് ഗ്ലാസ് കോംപ്ലക്സിലാണ്
ശ്രീപെരുമ്പത്തൂരിലെ Saint-Gobain-SIPCOT നഗര വനത്തിൽ, 300,000 ചതുരശ്ര അടി വിസ്തൃതിയിൽ 60,000 മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്