6 മാസത്തിനുള്ളിൽ Flex Fuel വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി Nitin Gadkari
രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികൾ 6 മാസത്തിനുള്ളിൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങുമെന്ന്കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി
ഉടൻ തന്നെ ഇന്ത്യയിലെ മിക്ക വാഹനങ്ങളും 100% എത്തനോൾ ഉപയോഗിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
ഗ്യാസോലിൻ, മെഥനോൾ അല്ലെങ്കിൽ എഥനോൾ എന്നിവയുടെ സംയോജിപ്പിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ്-ഫ്യുവൽ
ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളും ഫ്ലെക്സ്-ഇന്ധന എഞ്ചിനുകളുടെ ഓട്ടോ ഘടകങ്ങളും ഉൾപ്പെടുത്തി ഒരു പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്
ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികൾ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായി ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു
ഗ്രീൻ ഹൈഡ്രജന്റെയും മറ്റ് ബദൽ ഇന്ധനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു
കൊവിഡ് മൂലമുണ്ടായ തടസ്സങ്ങൾ കാരണം ദേശീയ പാതകളുടെ നിർമ്മാണത്തിൽ ചില പ്രശ്‌നങ്ങൾ നേരിട്ടതായി ഗഡ്കരി പറഞ്ഞു
രാജ്യത്തെ ദേശീയ പാത നിർമ്മാണത്തിന്റെ വേഗത പ്രതിദിനം 50 കിലോമീറ്റർ എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു