Author: Malu L

സന്തോഷത്തിന്റെയും കൂടിച്ചേരലായിന്റെയും ആഘോഷങ്ങളുടെയും നിമിഷങ്ങൾ ആയാണ് ഓരോ മലയാളിയും നമ്മുടെ ദേശീയ ഉത്സവമായ ഓണത്തെ കാണുന്നത്. ഓണപ്പൂക്കളവും സദ്യയും പുതിയ വസ്ത്രങ്ങളും ഒക്കെ ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. ഒരു വർഷം മുഴുവൻ മലയാളി ജോലി ചെയ്യുന്നത് ഓണം ആഘോഷിക്കാൻ ആണ് എന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് നമ്മൾ ഓണത്തിന് വേണ്ടി ചിലവാക്കുന്ന തുക. അതുകൊണ്ട് തന്നെയാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത് എന്ന് തോന്നിപ്പോകും ഓണച്ചിലവ് കണ്ടാൽ. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്‌ മലബാർ മേഖലയിലെ അർത്ഥം, പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌. ഇത്രയൊക്കെ മലയാളി ചിലവാക്കുന്നുണ്ട് എങ്കിൽ ഓണം അത്രയേറെ നമുക്ക് ഒക്കെ സ്‌പെഷ്യൽ ആണ് എന്ന് തന്നെയാണ് അർത്ഥം. ഓണാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓണക്കോടിയില്ലാത്ത ഒരു ഓണത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പണ്ട് പലരും ഓണത്തിന് കസവുമുണ്ടാണ് ഓണക്കോടിയായി നൽകിയിരുന്നത്.…

Read More

ചില നേരങ്ങളിൽ ചില മനുഷ്യർ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി മീര മുരളീധരൻ മലയാളികൾക്ക് സുപരിചിതയായ താരമാണ്. നല്ല വിടർന്ന കണ്ണുകളും ഗ്രാമീണത തുളുമ്പുന്ന മുഖവും വശ്യതയാർന്ന ചിരിയും തനി നാടൻ സംസാര രീതിയും ഉള്ള മീര എന്ന നടിയെ അത്ര വേഗം ആരാധകർ മറന്നു കളയുകയുമില്ല. ഇരുപതോളം സീരിയലുകളിലും സിനിമകളിലും മിന്നിത്തിളങ്ങിയ താരം കുറച്ചു നാളുകളായി അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ്. അഭിനയത്തിൽ നിന്നും ഇടവേളയിൽ ആണെങ്കിലും ബിസിനസുകാരിയുടെ റോളിൽ തിരക്കിലാണ് മീര ഇപ്പോൾ. “മേരാകി ബൈ മീര” എന്ന ബേക്കിങ് സംരംഭം ആരംഭിച്ചിരിക്കുകയാണ് മീര ഇപ്പോൾ. വെറൈറ്റി കേക്ക് ഐറ്റംസ് ആണ് ഈ സംരംഭത്തിലൂടെ താരം വിപണനം നടത്തുന്നത്. അഭിനയത്തിൽ നിന്നും സംരംഭകയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ചാനൽ ഐ ആമിന് നൽകിയ അഭിമുഖത്തിൽ മീര സംസാരിക്കുകയാണ്. അഭിനയം ഉപേക്ഷിച്ചതാണോ അതോ ഇടവേള എടുത്തത് ആണോ? അഭിനയം ഉപേക്ഷിച്ചിട്ടില്ല, ഒരു ചെറിയ ഇടവേള എടുത്തതാണ്.…

Read More