ദിവസം മുഴുവനും എനര്‍ജറ്റിക് ആയിരിക്കാന്‍ ഇതാ ഒരു യോഗ ടിപ്

|

മണിക്കൂറുകള്‍ നീളുന്ന ബിസിനസ് മീറ്റിംഗുകളിലും ക്ലയന്റ്സുമായുളള ഡിസ്‌കഷനുകളിലും മനസും ശരീരവും തളര്‍ന്ന് പോകാതെ, നല്ല ഫ്രഷ്‌നസ്സോടെ ഇരിക്കുക എന്നത് എന്‍ട്രപ്രണറെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ദിവസം മുഴുവന്‍ എങ്ങനെ എനര്‍ജറ്റിക് ആകാമെന്നതിനെക്കുറിച്ചാണ് ചാനല്‍ അയാം, മീ മെറ്റ് മീ യോഗ സെന്ററുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന യോഗ ടിപ്സില്‍ ഇക്കുറി വിശദീകരിക്കുന്നത്. മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ ആണ് ടിപ്സ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. (പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി വീഡിയോയില്‍)

എന്‍ട്രപ്രണര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കുമെല്ലാം എല്ലാ ദിവസവും ഒരുപോലെ സന്തോഷം നിറഞ്ഞതാകണമെന്നില്ല. മനസ് മടുപ്പിക്കുന്ന, ടെന്‍ഷന്‍ നിറഞ്ഞ നിമിഷങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കാനാവശ്യമായ ഊര്‍ജ്ജമാണ് എന്‍ട്രപ്രണര്‍ക്ക് ആദ്യം വേണ്ടത്.

മനസ് എത്ര പോസിറ്റീവ് ആണെങ്കിലും ചില ദിവസങ്ങളില്‍ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന് അത്ര എനര്‍ജി തോന്നാറില്ല. ശരീരത്തിന് ഉന്‍മേഷവും മനസ്സിന് നല്ല കോണ്‍ഫിഡെന്‍സും നല്‍കുന്ന ടെക്‌നിക്കുകളും നാച്വറല്‍ പ്രാക്റ്റീസുകളും ഇന്ത്യയ്ക്ക് പരിചിതമാണ്. അതാണ് യോഗ നമുക്ക് പഠിപ്പിച്ചു തരുന്നത്. തിരക്കേറിയ ബിസിനസ് ഷെഡ്യൂളിനിടയില്‍ കുറച്ച് മിനിറ്റുകള്‍ മാത്രം ചെലവിട്ടാല്‍ പ്രാക്ടീസ് ചെയ്യാവുന്ന വിധത്തിലാണ് ഈ ക്യാറ്റ് കൗ പ്രാക്ടീസ് കസ്റ്റമൈസ് ചെയ്തിരിക്കുന്നത്.(പ്രാക്ടീസ് ചെയ്യുന്ന വിധം വിശദമായി വീഡിയോയില്‍)

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
പഠിച്ചില്ലെങ്കിലും അറിഞ്ഞിരിക്കണം മാനേജ്‌മെന്റ് തന്ത്രം
ഡിസൈനറിൽ നിന്ന് എൻടപ്രണറായ 'മന്ത്ര'o
സമയവും ജീവിതവും ചിട്ടപ്പെടുത്തി മെട്രോട്രെയിന്‍