ലോകം മുഴുവന്‍ ഒരു കള്‍ച്ചറല്‍ ഷിഫ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഫാഷനും, ഫുഡും, ആറ്റിറ്റിയൂടൂമെല്ലാം അതിനനുസരിച്ച് മാറുകയാണ്. ഭക്ഷണത്തില്‍ വന്ന മാറ്റമാണ് അതിലേറ്റവും പ്രധാനം. റൊട്ടിക്കും പേസ്റ്ററിക്കും വലിയ ഡിമാന്റുണ്ട്. 6-7 % ആണ് രാജ്യത്തെ ഇപ്പോഴത്തെ ഉപഭോഗമെങ്കില്‍, രണ്ട് വര്‍ഷത്തിനുളളില്‍ അത് 10-15 % ആകാന്‍ പോകുന്നു. വലിയ സെഗ്മെന്റായി വളരുന്ന പേസ്റ്ററി ബിസിനസ്സില്‍ നാഷണല്‍ പേസ്റ്ററി സ്‌കൂള്‍ എന്ന ആശയവുമായി കഴിഞ്ഞ 5 വര്‍ഷമായി ഒരു സംരംഭം നടത്തുകയാണ് മലേഷ്യക്കാരിയായ വിനോഷിനി.