സ്വകാര്യ സംരംഭങ്ങള്‍ക്ക് കാര്യമായ പിന്തുണയില്ലാതിരുന്ന കാലത്ത്, മൂന്ന് പതിറ്റാണ്ട് മുന്പ് സാനിറ്ററിവെയേഴ്‌സിന്‍റെ ബിസിനസ് തുടങ്ങിയ ഇ.എസ് ജോസ് ഇന്ന് മാനുഫാക്ചറര്‍ കൂടിയാണ്. വീട്ടിലൊരു ടൊയ്‌ലറ്റിനെ കുറിച്ച് കേരളത്തില്‍ അധികമാരും ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാലത്താണ് ഇ.എസ് ജോസ് ഈ ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്. അന്ന് ആരംഭിച്ച A2Zസാനിറ്ററി ബിസിനസ് ഇന്ന് കണ്‍സ്ട്രക്ഷനുള്‍പ്പെടെ 14 ലധികം മേഖലകളില്‍ എത്തിനില്‍ക്കുന്നു. ചങ്കൂറ്റമാണ് സംരംഭകന്‍റെ ഏറ്റവും വലിയ കരുത്തെന്ന് ഇദ്ദേഹം പറയും.

Share.

Comments are closed.

Exit mobile version