ആറുതലമുറകളിലൂടെ കൈമാറിയ ഒരു പാരമ്പര്യ ചികിത്സാ അറിവിനെ പ്രൊഡക്റ്റാക്കി മാര്‍ക്കറ്റുചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്ന സെല്‍വരാജ് മൂപ്പനാര്‍ വ്യവസായ വകുപ്പിന്റെ മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. മൂപ്പനാരുടെ തൈലത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞതിനാലാകണം സംസ്ഥാന വ്യവസായ വകുപ്പിന്റെ വലിയ പിന്തുണ സെല്‍വരാജിനുണ്ട്. ഇന്ത്യന്‍ പാരമ്പര്യ ചികിത്സയുടെ ഗുണവശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രീയമായി തെളിയിക്കാനായാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവാകും കേരളം.

Share.

Comments are closed.

Exit mobile version