സഹകരണ – നവീകരണ – നിക്ഷേപ അവസരങ്ങള്‍ തേടി രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി മീറ്റായ 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തില്‍ നിന്നും മികച്ച ഐടി പ്രതിനിധി സംഘം പങ്കെടുക്കും.  ഐടി സ്പെഷ്യല്‍ സെക്രട്ടറി, മൂന്ന് ഐടി പാര്‍ക്ക് സിഇഒമാര്‍, 15 കമ്പനികള്‍, IITP-MK, കെ-സ്പേസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭാഗമാകും.

Kerala’s IT delegation is seeking investments at the 33rd Convergence India Expo in Delhi

ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് 23 മുതല്‍ 25 വരെ നടക്കുന്ന പരിപാടിയില്‍ ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐഐഐടിഎം-കെ), കേരള സ്പേസ്പാര്‍ക്ക് (കെ-സ്പേസ്), ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേരള സംഘത്തിലുള്ളത്.

ഭാരത് മണ്ഡപത്തില്‍ നടക്കുന്ന എക്സ്പോയിലെ കേരള പവലിയനില്‍ സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റല്‍, ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയും അവസരങ്ങളും പ്രദര്‍ശിപ്പിക്കും.  

ആഗോള നിക്ഷേപകര്‍, സാങ്കേതിക മേഖലയിലെ പ്രമുഖര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി സഹകരണം, നവീകരണം, നിക്ഷേപ അവസരങ്ങള്‍ എന്നിവ തേടുന്നതിനുള്ള  കേരളത്തിന്റെ വേദിയാകും  ഈ പരിപാടി.

ക്ലൗഡ്ഹൗസ് ടെക്നോളജീസ്, എല്‍വിക്ടോ ടെക്നോളജീസ്, എക്സ്പീഡ് സോഫ്റ്റ്‌വെയര്‍, ഇന്‍ക്രെഡിബിള്‍ വിസിബിലിറ്റി, ലീയെറ്റ് ടെക്നോളജീസ് എല്‍എല്‍പി, മെറ്റ്ക്ലൗഡ്സ് ടെക്നോളജീസ്, നെക്സ്റ്റ്ജെനിക്സ് സൊല്യൂഷന്‍സ്, റിക്രൂട്ട്മെന്‍റ്ബ്രിക്സ്.എഐ (റോജെനിയസ് ടെക്നോളജീസ്), ടിഎന്‍പി കണ്‍സള്‍ട്ടന്‍റ്സ്, ആബാസോഫ്റ്റ്, ഡിക്യൂബ് എഐ, ഫോക്സ്ഡെയ്ല്‍, എന്‍ഡിമെന്‍ഷന്‍സ് സൊല്യൂഷന്‍സ്, നോര്‍മാലിറ്റി ടെക്നോളജീസ്, വാല്യുമെന്‍റര്‍ ഇന്‍ഫോസെക് എന്നിവയാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ഐടി കമ്പനികള്‍.

എമര്‍ജിംഗ് ടെക്നോളജി, ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നിവ മുതല്‍ സ്പേസ് ടെക്നോളജി, ടെലികോം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഐടി/സെക്യൂരിറ്റി സൊല്യൂഷന്‍സ്, എആര്‍ ആന്‍ഡ് വിആര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് എന്‍എഫ്ടി, സൈബര്‍ സുരക്ഷ, ഇ-കൊമേഴ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഗെയിമിംഗ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ്, സാസ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ വരെയുള്ള കമ്പനികള്‍ എക്സ്പോയില്‍ നൂതന പരിഹാരങ്ങളും ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കും.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി എക്സ്പോയാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ. ഭാവി പ്രദര്‍ശിപ്പിക്കുന്നതിനും പരിവര്‍ത്തന സാധ്യതകള്‍ തുറക്കുന്നതിനുമുള്ള പ്രമുഖ വേദിയായി ഇത് പ്രവര്‍ത്തിക്കും.

Kerala’s IT delegation is seeking investments at the 33rd Convergence India Expo in Delhi, where the state will showcase its digital and innovation ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version