എന്‍ട്രപ്രണേഴ്സ് സംരംഭത്തെ കുറിച്ച് ചിന്തിക്കുന്പോള്‍ ഏറ്റവും പ്രധാനമായി കാണേണ്ടത് റിഡന്‍ഡന്‍ഡ് മാര്‍ക്കറ്റിംഗ് വയബിലിറ്റിയാണ്. സ്ഥിരമുള്ള ക്ലയിന്‍സിനെ കിട്ടാതാകുന്ന സാഹചര്യത്തിലും ബിസിനസ്സിന് ഇടിവുതട്ടാതെ മുന്നോട്ട് പോകാന്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റിംഗ് സംവിധാനം ഉണ്ടാകണം. കേരളത്തിലെ പുതിയ തലമുറ എന്‍ട്രപ്രണേഴ്സിനോട് ഫിക്കി കേരള ഹെഡ് സേവി മാത്യു ഉപദേശിക്കുന്നത്, കരുത്തുറ്റ മാര്‍ക്കറ്റിംഗ് നയമുണ്ടാകണമെന്നാണ്.