കേരളത്തിലെ വിവിധ നിർമാണ പദ്ധതികൾ മുടങ്ങില്ലെന്നു ഉറപ്പു നൽകി തമിഴ്നാട്.  മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന്  തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.

കേരളത്തിലേക്കുള്ള നിര്‍മാണ സാമഗ്രി നീക്കം തടയാൻ കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി അന്തർസംസ്ഥാന കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി വിജയ് സർക്കാർ ഉത്തരവിറക്കിയിരുന്നു.  തമിഴ് നാട്ടിൽ   ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി.

കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ മേഖലകളെ തീരുമാനം ബാധിക്കുമെന്നു കടുത്ത  ആശങ്ക ഉയർന്നിരുന്നു .  പിന്നാലെ   മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേരളത്തിൻ്റെ പ്രത്യേക സാഹചര്യത്തിൽ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചുകഴിഞ്ഞ ദിവസം  മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

കേരളത്തിന്റെ  പ്രത്യേക സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ മുന്നോട് വച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ഉടന്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിമാര്‍ക്കിടയില്‍ ഉണ്ടായത്.  

Tamil Nadu CM Joseph Vijay assures Kerala CM V.D. Satheesan that restrictions on exporting construction materials like metal and M-sand to Kerala will be reviewed.

Share.
Leave A Reply

Exit mobile version