റോബോട്ടിക്‌സ്, മെഷീന്‍ ലേണിംഗ് സൊല്യൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളാണ് നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള മേഖലകളായി മാറുന്നത്. ലോകമാകമാനം നിക്ഷേപകരെ ആകര്‍ഷിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ് ഐഡിയകള്‍ ഏതൊക്കെയെന്ന് വിശദമാക്കുകയാണ് ടെക് മഹീന്ദ്ര മുന്‍ സിഒഒ അമിതാവ റോയ്. ഇന്ത്യയില്‍ നിന്നും റോബോട്ടിക്‌സ് മേഖലയിലെ ഇന്നവേഷന്‍സ് കൂടിവരികയുമാണ്. സ്വാഭാവികമായും വിദേശ ഫണ്ടിംഗ് ഏജന്‍സികള്‍ താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കുന്നതും ഈ മേഖലയിലെ ഇന്ത്യന്‍ കമ്പനികളെയാണ്.