Fab Lab –World class facility at Kerala Startup Mission

ഏതൊരു മലയാളിക്കും കടന്നു ചെല്ലാവുന്ന അന്താരാഷ്ട്ര നിലവാരമുളള ഫാബ്രിക്കേഷന്‍ ലാബുകളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫര്‍ണിച്ചര്‍ കട്ട് ചെയ്യാനുളള സിഎന്‍സി റൂട്ടര്‍, ത്രീഡി പ്ലോട്ടര്‍, ഇലക്ട്രോണിക് ടെസ്റ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് എളുപ്പം സംഘടിപ്പിക്കാന്‍ കഴിയാത്ത വിലപിടിപ്പുളള മെഷീനുകള്‍ ഇവിടെ നിസ്സാര വാടകയ്ക്ക് ലഭിക്കും. കൊച്ചി കളമശേരിയിലെ കേരള ടെക്നോളജി ഇന്നവേഷന്‍ സോണിലും തിരുവനന്തപുരം ടെക്നോപാര്‍ക്കിലുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫാബ് ലാബുകള്‍.

ആഴ്ചയില്‍ ഒരു ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വിദഗ്ധര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗും ഇവിടെയുണ്ട്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസുമായി ചേര്‍ന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫാബ് ലാബ് ഒരുക്കിയിട്ടുളളത്. പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് അതിന്റെ പ്രോട്ടോടൈപ്പ് സ്റ്റേജ് വരെ ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ഇവിടെയുളളത്. പ്രോഗ്രാമിങ് മുതല്‍ ഇലക്ട്രോണിക് പ്രൊഡക്ഷനും ലേസര്‍ കട്ടിംഗും ഉള്‍പ്പെടെ ടെക്നോളജിയുമായി ബന്ധപ്പെടുന്ന ഏത് ആശയവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ക്ക് ഇവിടെ പരുവപ്പെടുത്തിയെടുക്കാം. fablabkerala.in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ഈ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

ലോകമെങ്ങും സംഭവിക്കുന്ന ഡിജിറ്റല്‍ റവല്യൂഷന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കേരളത്തെയും സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫാബ് ലാബുകള്‍ ഒരുക്കിയത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ടെക്നോളജിയുടെ സേവനം അനിവാര്യമായ കാലത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ ആശയങ്ങള്‍ക്കാണ് ഇവിടെ ഊടും പാവും നല്‍കുന്നത്.

Fab Lab –World class facility at Kerala Startup Mission

Kerala startup mission provides world class facility to its learners for converting their ideas to prototype stage through fablab. Fablab is a technical prototyping platform for innovation and invention. KSUM started fablab in association with the Massachusetts Institute of Technology (MIT). Currently, there are two fablab in the state: One in Technopark, Trivandrum and the other one in the Kerala Technology Innovation Zone (KTIZ), Kochi. Fablab aims to provide stimulus for local entrepreneurship and serve as a platform for learning and innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version