ആഗോള തലത്തില്‍ എയര്‍ടിക്കറ്റുകളുടെ ഫെയര്‍ നിശ്ചയിക്കുന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. എയര്‍ റൂട്ടില്‍ വരുന്ന ചില മാറ്റങ്ങളും, കാരിയേഴ്സിന്റെ വ്യത്യസവുമെല്ലാം വിമാന നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാറുണ്ട്. ചിലവുകുറഞ്ഞ എയര്‍ഫെയറിന് ടെക്കനോളജി ഉപയോഗിച്ച രാജിവ് എ കുമാറും അദ്ദേഹത്തിന്റെ മിസ്റ്റിഫ്ലൈ എന്ന കന്പനിയും ഈ മേഖലയില്‍ വലിയ മാറ്റത്തിനാണ് തുടക്കമിട്ടത്. റിസ്കുളള ബിസിനസ് മേഖലയില്‍ എന്‍ട്രപ്രണറായി തുടങ്ങിയ രാജീവ്, ബിസിനസ്സ് കെട്ടിപ്പടുത്തത് ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യത്തിലായ 2000 -ത്തിന്റെ അവസാന പാദത്തിലും.
5 പേരുമായി ബാംഗ്ലൂരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്, മിസ്റ്റിഫ്ളൈ ഇപ്പോള്‍ ലോകത്തെ മികച്ച എയര്‍ കണ്‍സോളിഡേറ്ററാണ്. ഫൗണ്ടറും എംഡിയുമായ രാജീവ് എ കുമാര്‍ ആണ് മിസ്റ്റിഫ്ളൈ ഉയരങ്ങളിലേക്ക് പറത്തിവിടുന്നത്. കൊച്ചിയില്‍ ടൈ കേരള സംഘടിപ്പിച്ച ഡിന്നര്‍ മീറ്റില്‍ അതിഥിയായി എത്തിയ രാജീവ് കുമാര്‍ എന്‍ട്രപ്രണര്‍ എന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികളും അതൊക്കെ അതിജീവിച്ച് ഇന്ന് നിരവധി രാജ്യങ്ങളില്‍ ബിസിനസ് എത്തിച്ച തന്ത്രങ്ങളും പങ്കുവെച്ചു.
A real saga of an Entrepreneur-Air travel technology consolidator Mystifly’s journey
Meet Mr. Rajeev Kumar, Founder Managing Director, Mystifly. Rajeev Kumar was founded Mystifly in 2009, with a dream of setting up a ‘Global Air Travel consolidator’. ‘Mystifly’s journey started with a small office in Bangalore with 5 members. Mystifly focuses on applying the right mix of technology and innovative thought processes, to create solutions to disrupt Air travel industry.”MyFareBox” their flagship travel technology & consolidation platform that offers lowest Air Fare deals from 70+ countries covering 6 continents was the result of his dream.
ALSO READ: എൻട്രപ്രണറാകാൻ ‘ടൈ’ കെട്ടി കേരളം
MUST READ: ഡോ. സജി ഗോപിനാഥ് കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ
DON’T MISS: വില്ലന്‍ റോള്‍ ചെയ്യാന്‍ കേരളത്തിന് ഇനി മനസ്സില്ല