My Story

ഫോണ്‍ കുലുക്കിയാല്‍ റെസിപ്പി റെഡി

എല്ലാ ദിവസവും ആവര്‍ത്തനം പോലെ പച്ചക്കറികളും മീറ്റും ഒക്കെ സ്ഥിരം ടേസ്റ്റില്‍ കഴിച്ചു മടുത്തവര്‍ പുതിയ റെസിപ്പികള്‍ ട്രൈ ചെയ്യാറുണ്ട്. പക്ഷെ വീട്ടില്‍ ഇരിക്കുന്ന സാധനങ്ങള്‍ വെച്ച് ഒരു കറി ഉണ്ടാക്കാന്‍ എന്തു ചെയ്യും. ബാച്ചിലറായി താമസിക്കുന്നവരും ചെറിയ ഫാമിലിയായി കഴിയുന്നവരും ഒക്കെ എപ്പോഴും നേരിടുന്ന പ്രശ്‌നമാണത്. ഇതിന് വിപ്ലവകരമായ വലിയ മാറ്റമാണ് റെസിപ്പീ ബുക്ക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. മലയാളികളായ മൂന്ന് ചെറുപ്പക്കരാണ് ലോകത്തെ ആദ്യ ഭക്ഷണ വസ്തുക്കള്‍ തിരിച്ചറിയുന്ന കംപ്യൂട്ടര്‍ വിഷന്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൊച്ചി ശ്രീനാരായണഗുരു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ അനൂപ് ബാലകൃഷ്ണന്‍, നിഖില്‍, അരുണ്‍ രവി എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍. മൂവരും ചേര്‍ന്ന് രൂപം നല്‍കിയ അഗ്രിമ ഇന്‍ഫോടെക് ആണ് റെസിപ്പീ ബുക്ക് എന്ന ബ്രാന്‍ഡ് അടുക്കളയിലെ ന്യൂജന്‍ വിപ്ലവമായി എത്തിച്ചത്. വീട് വിട്ട് ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍ ഭക്ഷണം ഉണ്ടാക്കാന്‍ പെട്ട പാട് ഒടുവില്‍ ആപ്പായി മാറുകയായിരുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്ത മൂവരും നല്ല ഭക്ഷണം എന്ന ആശയത്തിന് ടെക്‌നോളജിയുടെ സഹായവും ഉറപ്പിക്കുകയാണ് ചെയ്തത്. അറുന്നൂറിലധികം വിഭവങ്ങള്‍ ഉണ്ടാക്കാനുളള പാചകക്കുറിപ്പുകള്‍ റെസിപ്പീ ബുക്കിലുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍കുബേഷന്‍ പ്രൊഡക്ട് കൂടിയാണ് റസീപി ബുക്ക്.

ഗൂഗിളിന്റെ എഡിറ്റേഴ്സ് ചോയിസിന് അര്‍ഹരാകുന്ന ആദ്യത്തെ ഇന്ത്യന്‍ ആപ്പ് കൂടിയാണ് റസീപ്പി ബുക്ക്. ഡീപ്പ് ലേണിംഗ് കമ്പ്യൂട്ടര്‍ വിഷന്‍ ടെക്നോളജി ഉപയോഗിച്ചാണ് റെസീപ്പി ബുക്ക് വികസിപ്പിച്ചത്. ലോകമാകമാനം 30 ലക്ഷത്തിലധികം പേര്‍ റസീപ്പിബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. തനി നാടന്‍ കേരളീയവും, അറേബ്യനും, ചൈനീസും, ഇറ്റാലിയനും ഉള്‍പ്പെടെയുള്ള മിക്കവാറും പോപ്പുലറായ എല്ലാ അടുക്കള റസീപ്‌സും അറിയാന്‍ ഇനി നിങ്ങളുടെ ഫോണ്‍ ഒന്ന് ഷേക്ക് ചെയ്താല്‍ മതി.

ഉപയോഗിക്കുന്ന വിധം

റെസീപ്പി ബുക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ സിംപിളാണ്. ലോഗിന്‍ ചെയ്ത ശേഷം ഇന്‍ഗ്രേഡിയന്‍സിന്റെ ചിത്രമെടുക്കുക. ഫോണ്‍ ഒന്ന് കുലുക്കുക. നിങ്ങളുടെ ടേബിളിലുളള ഇന്‍ഗ്രേഡിയന്‍സും അതുകൊണ്ട് ഉണ്ടാക്കാവുന്ന സ്വാദിഷ്ഠമായ വിഭവവും പാചകക്കുറിപ്പും സ്‌ക്രീനില്‍ തെളിയും. ലോഗിന്‍ ചെയ്തശേഷം മുന്‍പിലുളള രണ്ടോ അതിലധികമോ ഇന്‍ഗ്രേഡിയന്‍സിന്റെ ചിത്രം സെലക്ട് ചെയ്തു കൊടുത്താലും റെസിപ്പീ മുന്നിലെത്തും. വോയിസ് കമാന്‍ഡ് വഴിയും ഇന്‍ഗ്രേഡിയന്‍സിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ പാചകക്കുറിപ്പ് എത്തും. നമ്മുടെ കൈവശമുള്ള പച്ചക്കറിയും ഫ്രൂട്ട്സും ഇന്‍ഗ്രേഡിയന്‍സും വെച്ച് ഏതൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് ആപ്പിലൂടെ അറിയാം, ഐറ്റംസ് ഉണ്ടാക്കുന്ന വിധം, പ്രിപ്പറേഷന്‍ സമയം, എന്തിന്, എത്ര അളവില്‍ ഉപ്പും എരിവും ഒക്കെ ചേര്‍ക്കണമെന്ന് വരെ അറിയാം. ഗൂഗിള്‍ പ്ലേ സ്്‌റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

Recipe Book’, is an app developed by Agrima Infotech India Private Limited a company incubated at the Kerala Startup Mission. Recipe Book presents a mouthwatering array of recipes using Artificial Intelligence. This unique technology helps the user select the ingredients and find out the recipes just with a shake! The Snap n’ cook feature also helps to make recipes by uploading images of ingredients. Besides, voice commands can also be used to discover exciting recipes. ‘Recipe Book’ has been selected by Google Launchpad Accelerator among the six startups across the country

Leave a Reply

Close
Close