വാട്ടര്‍ മെട്രോ അടക്കമുളള ജലഗതാഗത സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ബോട്ട് എന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. ജലമലിനീകരണമില്ലാതെ, കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ബോട്ട് ഇന്ത്യയൊട്ടാകെ താല്പര്യപൂര്വ്വം ശ്രദ്ധിക്കുമ്പോള്‍ സന്ദിത്ത് തണ്ടശേരി എന്ന അതിന്റെ രാജശില്പി ബോട്ട് സര്‍വ്വീസിന്റെ പരമ്പരാഗത സങ്കല്പം പൊളിച്ചെഴുതിയതിന്റെ ആത്മവിശ്വാസത്തിലാണ്.
ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറി സര്‍വ്വീസ് ഏതെന്ന ചോദ്യം ഇന്ന് മത്സരപരീക്ഷകളില്‍ പോലും ഇടംപിടിച്ചുകഴിഞ്ഞു. ആദിത്യ എന്ന സോളാര്‍ ബോട്ടും സന്ദിത്തും ചരിത്രത്തില്‍ ഇടം രേഖപ്പെടുത്തുമ്പോള്‍ അത് നേവല്‍ ആര്‍ക്കിടെക്ചറില്‍ ബിടെക് കഴിഞ്ഞ ഒരു മലയാളി യുവാവിന്റെ പകരം വയ്ക്കാനില്ലാത്ത അദ്ധ്വാനത്തിന്റെ ഫലം കൂടിയാകുന്നു. കേരളത്തില്‍ തന്നെയാണ് ഈ സോളാര്‍ ഫെറിയുടെ നിര്‍മാണം പൂര്‍ണമായി നടന്നത്. വൈക്കം കടവില്‍ നിന്നും തവണക്കടവിലേക്കും തിരിച്ചുമാണ് ഇന്ത്യയിലെ ആദ്യ സോളാര്‍ ഫെറി സര്‍വീസ് നടത്തുന്നത്. ദിവസവും നൂറുകണക്കിനളുകളാണ് ഇതില്‍ യാത്രചെയ്യുന്നത്.
വൈദ്യുതിക്ഷാമമുള്ള നമ്മുടെ സംസ്ഥാനത്ത് സോളാര്‍ എനര്‍ജിയെ പൊതുഗതാഗത സംവിധാനത്തില്‍ ബദല്‍ മാര്‍ഗമായി ഉപയോഗപ്പെടുത്തിയിടത്താണ് സന്ദിത്തിന്റെ വിജയം. ഒരു വ്യക്തിയുടെ സാങ്കേതിക നോളജ് സമൂഹത്തിനും പ്രകൃതിയ്ക്കും പ്രയോജനമുള്ളതാക്കുകയാണ് സന്ദിത് ചെയ്തിരിക്കുന്നത്. ടെക്നോളജി ഒരു പ്രൊഡക്ടായി കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ അത് സമൂഹത്തിനാകെ പ്രയോജനമുള്ള വിളക്കുമരമായി മാറുന്നു.
വെയില് ഉള്ളപ്പോള്‍ പൂര്‍ണ്ണമായും സൗരോര്‍ജത്തിലും അല്ലാത്തപ്പോള്‍ കെഎസ്ഇബി ഗ്രിഡില്‍ നിന്ന് ചാര്‍ജ് ചെയ്തുമാണ് ഫെറിയുടെ പ്രവര്‍ത്തനം. ഒരു ദിവസം പരമാവധി 120 രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബിയില്‍ നിന്ന് ഉപയോഗിക്കുന്നത്. ഡീസല്‍ ബോട്ടിന് ദിവസേന 7000 രൂപയുടെ വരെ ഇന്ധനം വേണ്ടി വരുന്ന സ്ഥാനത്താണ് സോളാര്‍ ഫെറിയുടെ ഇന്ധനച്ചെലവ് 120 രൂപയില്‍ ഒതുങ്ങുന്നത്. 1999 ല്‍ മദ്രാസ് ഐഐടിയില്‍ നിന്ന് ബിടെക് കഴിഞ്ഞ സന്ദിത് ഗുജറാത്തിലും ദക്ഷിണകൊറിയയിലും ഷിപ്പ് യാര്‍ഡ് കമ്പനികളില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷം ഫ്രാന്‍സില്‍ നിന്നും ജനറല്‍ മാനേജ്മെന്റില്‍ എംബിഎയും സ്വന്തമാക്കി. തുടര്‍ന്നാണ് കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല കേന്ദ്രീകരിച്ചത്.
കുസാറ്റിലെ ഒരു പഠനത്തില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തില്‍ സോളാര്‍ ബോട്ട് സാദ്ധ്യമാണോയെന്ന അന്വേഷണമാണ് സന്ദിത്തിന്റെ മനസില്‍ സോളാര്‍ പബ്ലിക് ഫെറിയെന്ന ആശയം കടത്തിവിട്ടത്. ബോട്ട് സര്‍വ്വീസില്‍ സൗരോര്‍ജ്ജത്തിന്റെ സാദ്ധ്യത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുക പബ്ലിക് ട്രാന്സ്പോര്ട്ടിലാണെന്ന തിരിച്ചറിവ് മുന്നോട്ടുളള പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഒരു വര്‍ഷത്തോളം രൂപകല്പനയ്ക്ക് വേണ്ടിവന്നു. ഒന്നര വര്‍ഷം നിര്‍മാണത്തിനും. ആറ് മാസത്തെ ടെസ്റ്റിംഗിനും ശേഷമാണ് ബോട്ട് സര്‍വ്വീസിന് സജ്ജമായത്.
പ്രവര്‍ത്തനോര്‍ജ്ജം സോളാര്‍ ആയതുകൊണ്ടു തന്നെ ബോട്ടിന്റെ അണ്ടര്‍വാട്ടര്‍ ഡിസൈനില്‍ ഉള്‍പ്പെടെ അതീവശ്രദ്ധ വേണ്ടി വന്നതായി സന്ദിത് പറയുന്നു. യാത്ര ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഇല്ലെന്നതും ഇക്കോ ഫ്രണ്ട്ലിയാണെന്നതും സോളാര്‍ ബോട്ടുകളുടെ അഡ്വാന്റേജായി സന്ദിത് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പദ്ധതി വിജയകരമായതോടെ യുപി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ സോളാര്‍ ബോട്ടുകള്‍ക്കായി താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്.
The revolutionary idea like India’s first solar passenger boat was materialized amid discussions on water transport methods like water metro. The solar passenger boat which conducts service from Vaikom to Thavanakadavu does not cause any pollution. The brain behind this idea that has rewritten the old concepts of boat service is Sandith Thandasherry. Today, India’s first solar passenger boat has found a place among the questions asked in competitive exams. When the solar boat Aditya and its creator Sandith found a place in history, it is also a recognition to the unmatched efforts of a Malayali youth with a B-Tech on naval architecture.