ഗതാഗത സംവിധാനത്തിലെ പുതിയ തരംഗമാണ് ഹൈപ്പര്‍ലൂപ്പുകള്‍. ടെക്നോളജിയില്‍ മുന്നില്‍ നില്ക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ സ്വന്തം ഹൈപ്പര്‍ലൂപ്പുകള്‍ ഉണ്ടാക്കാനുളള ശ്രമത്തിലാണ് ബംഗലൂരുവില്‍ ഒരു കൂട്ടം എന്‍ജിനീയര്‍മാര്‍. അതിശയകരമായ ഈ ടെക്നോളജി ഇന്നവേഷനില്‍, രാജ്യത്തെ റെപ്രസന്റ് ചെയ്ത് അമേരിക്കയിലെത്താന്‍ ഒരുങ്ങുകയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ഈ സംഘം.
ലോകത്തെ ഏറ്റവും മികച്ച ഹൈപ്പര്‍ലൂപ്പ് പോഡുകള്‍ ഡെവലപ് ചെയ്യാന്‍ കാലിഫോര്‍ണിയയിലെ സ്പെയ്സ് എക്സ് കമ്പനി നടത്തിയ ചലഞ്ചാണ് ഇവരെ ഒരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.(വീഡിയോ കാണുക)
വിവിധ രാജ്യങ്ങളില്‍ നിന്ന് 1200 ടീമുകള്‍ പങ്കെടുത്ത ചലഞ്ചില്‍ 24 ടീമുകള്‍ ഫൈനലിലെത്തി. ഇതില്‍ ഏഷ്യയില്‍ നിന്നുളള രണ്ട് ടീമുകള്‍ മാത്രമാണുളളത്. ജപ്പാനില്‍ നിന്നുളള സംഘമാണ് മറ്റൊന്ന്. ഡിസൈനിംഗിലെ പല തലങ്ങളും കര്‍ശനമായ സ്ക്രൂട്ടനിങ്ങും പിന്നിട്ടാണ് ടീമുകള്‍ അവസാന റൗണ്ടിലെത്തിയത്. ബംഗലൂരുവിലെ വര്‍ക്ക് ബെഞ്ച് പ്രൊജക്ട്സിലാണ് പോഡ് വികസിപ്പിക്കുന്നത്. ഐഐഎം അഹമ്മദാബാദ്, ഐഎസ്ബി, ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് എന്‍ഐഡി അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരാണ് സംഘത്തില്‍ ഉളളത്. ഇന്‍ഡസ്ട്രിയില്‍ നിന്നുളളവരുടെ സഹായവും ലഭിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ, ലൈറ്റ് മോഡിലുളള ഹൈപ്പര്‍ ലൂപ്പാണ് ഇവര്‍ ഡെവലപ് ചെയ്യുന്നത്. ആറ് പേരാണ് സംഘത്തിലെ മലയാളികള്‍.
കണ്വെന്ഷണല് ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനത്തെ വേഗത കൊണ്ടും ടെക്നോളജി കൊണ്ടും മാറ്റി മറിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പുകള്‍. ഗതാഗത മേഖലയിലെ പുതുതലമുറ സംവിധാനമെന്ന് ഇതിനോടകം തന്നെ പരക്കെ വിശേഷിപ്പിച്ചു കഴിഞ്ഞു. പാസഞ്ചര്‍, ചരക്ക് ഗതാഗതത്തിന് ഹൈപ്പര്‍ലൂപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താം. ലീനിയര്‍ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ച് മാഗ്നെറ്റിക് ലെവിറ്റേഷന്‍ തത്വം അനുസരിച്ചാണ് പ്രവര്‍ത്തനം. ഫൈബര്‍ ഒപ്റ്റിക്സില്‍ ഇന്റര്‍നെറ്റ് വരുത്തിയ മാറ്റമാണ് യാത്രാ മേഖലയില്‍ ഹൈപ്പര്‍ലൂപ്പുകള്‍ വരുത്തുക.(വീഡിയോ കാണുക)
Hyperloop is the new wave in the transport sector, and a group of engineers is on a mission to make India’s own Hyperloop as in the technologically advanced western countries. The team, which also includes a few Keralites, is also set to represent the country in America with this astonishing technology innovation. The challenge by California’s Space X Company was what prompted this young team to stumble upon this remarkable experiment. The team consists of students from IIM Ahmedabad and IND Ahmedabad, Birla Institute of technology and science. There are six Keralites in the team.