പരാജയങ്ങളിലും പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസമാണ് ഒരു എന്‍ട്രപ്രണറുടെ വിജയത്തിന്റെ ആണിക്കല്ല്. ലോകത്തെ ഒന്നാം നമ്പര്‍ ഇ കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മായുടെ ജീവിതം ഏതൊരു എന്‍ട്രപ്രണര്‍ക്കും പ്രചോദനമാണ്. മുപ്പതോളം ജോലിക്ക് ശ്രമിച്ചു. പക്ഷെ എല്ലായിടത്തും പരാജയപ്പെട്ടു. പൊലീസില്‍ ചേരാന്‍ പോയപ്പോള്‍ യോഗ്യനല്ലെന്ന്
പറഞ്ഞാണ് ഒഴിവാക്കിയത്. സ്വന്തം നഗരത്തില്‍ തുറന്ന കെഎഫ്സി യൂണിറ്റില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും ഒപ്പം ഇന്റര്‍വ്യൂവിനെത്തിയ 23 പേര്‍ക്കും പ്രവേശനം കിട്ടി. പക്ഷെ ജാക് മാ ഒഴിവാക്കപ്പെട്ടു. (വീഡിയോ കാണുക)
1964 ല്‍ ചൈനയിലെ ഹാങ്ഷൂവില്‍ ജനിച്ച ജാക് മാ കുട്ടിക്കാലം മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കഠിനമായി പരിശ്രമിച്ചിരുന്നു. ഇതിനായി ദിവസവും 40 മിനിറ്റിലധികം ബൈക്കില്‍ സഞ്ചരിച്ച് ഹാങ്ഷൂ ഹോട്ടലിലെത്തി അതിഥികളുമായി ആശയവിനിമയം നടത്തി. ഒന്‍പത് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം അധ്യാപകനായി. ബിരുദപഠനത്തിനുളള എന്ട്രന്സില് മൂന്ന് തവണയാണ് ജാക് മാ പരാജയപ്പെട്ടത്.
ജീവിതത്തിന്റെ ഉയരങ്ങള്‍ താണ്ടാന്‍ അതികഠിനമായി പരിശ്രമിച്ച ജാക് മായ്ക്ക് ബിസിനസ് ഒരു സ്വപ്നമായിരുന്നു. മനസില്‍ തോന്നിയ ആശയങ്ങള്‍ സുഹൃത്തുക്കളോടും അടുപ്പക്കാരോടും പങ്കുവെയ്ക്കുമ്പോള്‍ പലരും മഠയത്തരം എന്നുപോലും പരിഹസിച്ചു. 1994 ല്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് അറിഞ്ഞ ജാക്മാ അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ യുഎസിലെത്തി. അവിടെ ചൈനയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ ജാക് മായ്ക്ക് നിരാശപ്പെടേണ്ടി വന്നു. ചൈനയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ഒന്നും വെബ്സൈറ്റുകളില്‍ ലഭ്യമായിരുന്നില്ല. നാട്ടിലെത്തിയ ജാക് മാ ഈ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിചയപ്പെടുത്തുന്നതിനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറിയ വെബ്സൈറ്റ് ആരംഭിച്ചു. അവിടെ നിന്നാണ് ഓണ്‍ലൈന്‍ മേഖലയിലെ ജാക് മായുടെ ആദ്യ ചുവടുവെയ്പ്.(വീഡിയോ കാണുക)
പിന്നീട് 1999 ല്‍ ആലിബാബ ഗ്രൂപ്പ് സ്ഥാപിച്ചു. കേവലം പതിനെട്ടു പേരുമായിട്ടാണ് കമ്പനി തുടങ്ങിയത്. ചൈനയിലെ എന്‍ട്രപ്രണേഴ്സിനും കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് വേദിയൊരുക്കുന്ന വെബ്സൈറ്റ് ആയിരുന്നു തുടക്കം. 2016 ല്‍ ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായി. നേരിട്ടും അല്ലാതെയും 200 ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുളള ആലിബാബ ഓണ്‍ലൈന്‍ വില്പനയിലും ലാഭത്തിലും യുഎസ് കമ്പനികളായ ആമസോണ്‍, ഇ-ബെ, വാള്‍മാര്‍ട്ട് എന്നിവയെ പിന്നിലാക്കിയാണ് ഒന്നാമത് എത്തിയത്. ആലിബാബ ഡോട്ട് കോം ഉള്‍പ്പെടെ പത്തോളം ഉപകമ്പനികളാണ് ആലിബാബ ഗ്രൂപ്പിന് കീഴില്‍ ഇന്നുളളത്. 2.71ലക്ഷം കോടി രൂപയാണ് ആലിബാബ ഗ്രൂപ്പിന്റെ നിലവിലെ ആസ്തി.
The cornerstone of an entrepreneur’s success is perseverance that surpasses all the odds. The life story of Jack Ma, the founder of world’s number-1 e-commerce firm Alibaba, is an inspiration for the entrepreneurs. Though he tried his hand at about 30 jobs, he failed in everything. He was rejected when he tried to join the police force. Then, Jack Ma founded Alibaba in 1999, with just 18 employees. And that made all the difference. In 2016, Alibaba became the largest retail network in the world. Today, Alibaba is top in the list of e-commerce giants, surpassing US companies like Amazon, E-bay and Walmart.