Real Heroes

ഇലോണ്‍ മസ്‌ക്‌; സ്വപ്‌നങ്ങളെ പ്രണയിച്ച സംരംഭകന്‍

ടെക്‌നോളജിയുടെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച സംരംഭകനാണ് ഇലോണ്‍ മസ്‌ക്. ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ പേപാല്‍, ബഹിരാകാശ യാത്രയില്‍ പുതിയ ചരിത്രമെഴുതിയ സ്‌പെയ്‌സ് എക്‌സ്, ഊര്‍ജ്ജമേഖലയില്‍ മാതൃകയാക്കാവുന്ന സോളാര്‍ സിറ്റി, ഇലക്ട്രിക് വാഹനവിപണിയില്‍ പുതിയ ബിസിനസ് മോഡല്‍ തുറന്ന ടെസ്‌ല തുടങ്ങി ഇലോണ്‍ മസ്‌ക് ആരംഭിച്ച കമ്പനികളും അതിന്റെ വളര്‍ച്ചയും വ്യവസായലോകം അസൂയയോടെയാണ് നോക്കിനിന്നത്. സ്‌പെയ്‌സ് ടൂറിസത്തിലും ഗതാഗതമേഖലയെ അടിമുടി മാറ്റുന്ന ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജിയിലുമാണ് ഇലോണ്‍ മസ്‌ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

21.3 ബില്യന്‍ യുഎസ് ഡോളര്‍ ആസ്തിയുളള ഇലോണ്‍ മസ്‌കിന്റെ സംരംഭകജീവിതം സ്വപ്‌നതുല്യമാണ്. പന്ത്രണ്ടാം വയസില്‍ സ്വയം നിര്‍മിച്ച ഗെയിം സോഫ്റ്റ് വെയര്‍ കച്ചവടമായിരുന്നു ആദ്യ ബിസിനസ്. 1989 ല്‍ പതിനേഴാം വയസില്‍ ദക്ഷിണാഫ്രിക്കയിലെ നിര്‍ബന്ധിത സൈനിക സേവനം ഉപേക്ഷിച്ച് കാനഡയിലെ ക്യൂന്‍സ് സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ ബിസിനസിലും ഫിസിക്‌സിലും ഉപരിപഠനം. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എനര്‍ജി ഫിസിക്‌സില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരുന്ന കാലത്താണ് ലോകത്ത് ഇന്റര്‍നെറ്റ് പ്രചാരം വര്‍ദ്ധിച്ചുവന്നത്. ഇന്റര്‍നെറ്റില്‍ ഭാവി തിരിച്ചറിഞ്ഞ ഇലോണ്‍ മസ്‌ക് സഹോദരന്‍ കിംബലുമൊത്ത് 1995 ല്‍ സിപ്പ് ടു എന്ന ആദ്യകമ്പനി രൂപീകരിച്ചു. പിതാവില്‍ നിന്ന് ലഭിച്ച 28,000 ഡോളര്‍ ആയിരുന്നു മൂലധനം. ഓണ്‍ലൈന്‍ സിറ്റിഗൈഡ് സേവനമായിരുന്നു സിപ് ടു നല്‍കിയത്. വൈകാതെ ന്യൂയോര്‍ക്ക് ടൈംസ്, ചിക്കാഗോ ട്രിബ്യൂണ്‍ തുടങ്ങിയ മുന്‍നിര മാദ്ധ്യമങ്ങള്‍ സിപ് ടുവിന്റെ കസ്റ്റമേഴ്‌സായി.

1999 ല്‍ കോംപാക് കംപ്യൂട്ടര്‍ കോര്‍പ്പറേഷന്‍ 307 ഡോളറിന് സിപ് ടു സ്വന്തമാക്കി. വില്‍പന തുകയുടെ ഏഴ് ശതമാനം മസ്‌കിന് ലഭിച്ചു. ഈ പണം കൊണ്ട് ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി X.com തുടങ്ങി. പിന്നീട് അതിന്റെ ചുവടുപിടിച്ച് ഓണ്‍ലൈനിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന പേപാല്‍ ആരംഭിച്ചു. പേപാലിന്റെ വിജയം തിരിച്ചറിഞ്ഞ ഇലോണ്‍ അതിലേക്ക് പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിച്ചു. മാസങ്ങള്‍ക്കുളളില്‍ തന്നെ ലക്ഷക്കണത്തിന് ഉപഭോക്താക്കളെ പേപാലിന് ലഭിച്ചു. 2002 ല്‍ പേപാല്‍ ഇബേ ഏറ്റെടുത്തതോടെ ഇലോണ്‍ വീണ്ടും പുതിയ ആശയങ്ങള്‍ക്ക് പിന്നാലെ സഞ്ചാരം തുടര്‍ന്നു.

അന്തരീക്ഷമലിനീകരണം പോലെ സാമൂഹ്യപ്രസക്തമായ വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിലപാടുകളും ഇലോണിനെ കൂടുതല്‍ ജനപ്രിയനാക്കി. കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതികളും പ്രോഡക്ടുകളും ഇലോണ്‍ ആവിഷ്‌കരിച്ചു. സോളാര്‍ സിറ്റിയും ഇലക്ട്രിക് കാറുകളിലൂടെ പുതിയ ബിസിനസ് മോഡല്‍ കാണിച്ചുതന്ന ടെസ്‌ലയുമൊക്കെ ഇലോണിന്റെ പ്രകൃതിസ്‌നേഹത്തിന് തെളിവായി. 2003 ലാണ് ടെസ്‌ല മോട്ടോഴ്‌സിന് ഇലോണ്‍ മസ്‌ക് തുടക്കമിടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പെര്‍ഫോമന്‍സില്‍ പരക്കെ ആശങ്ക ഉയര്‍ന്ന കാലത്ത് 3.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 60 മീറ്റര്‍ വരെ വേഗതയിലെത്തിക്കാവുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ -റോഡ്‌സ്റ്റര്‍ ടെസ്‌ല പുറത്തിറക്കി. ഇലക്ട്രിക് കാറുകളുടെ പ്രൊഡക്ഷന്‍ ഉയര്‍ത്താന്‍ ടെസ്‌ലയുടെ സാങ്കേതികവിദ്യ മറ്റ് കമ്പനികള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

ബഹിരാകാശയാത്രയുടെ സാദ്ധ്യത മനസിലാക്കി ഇലോണ്‍ സ്‌പെയ്‌സ് എക്‌സിന് തുടക്കമിട്ടു. നാസയില്‍ നിന്നും ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കുളള കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടിംഗിനുളള കരാര്‍ ലഭിച്ചതോടെ സ്‌പെയ്‌സ് എക്‌സ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 2012 ല്‍ സ്‌പെയ്‌സ് എക്‌സ് ആളില്ലാപേടകവുമായി ഫാല്‍കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് അയച്ചു. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലെ ശാസ്ത്രജ്ഞര്‍ക്കുളള സാധനങ്ങളുമായിട്ടായിരുന്നു യാത്ര. സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് സ്‌പെയ്‌സ്‌ക്രാഫ്റ്റ് അയയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായി ഇതോടെ സ്‌പെയ്‌സ് എക്‌സ് മാറി. ചൊവ്വയില്‍ മനുഷ്യവാസമുളള കോളനികള്‍ നിര്‍മിക്കുകയാണ് ഇലോണിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്ന്.

2013 ല്‍ ഹൈപ്പര്‍ലൂപ്പ് എന്ന ആശയവും ഇലോണ്‍ മസ്‌ക് ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ആഞ്ചല്‍സ് വരെ 35 മിനിറ്റിനുളളില്‍ സഞ്ചരിക്കാവുന്ന സോളാര്‍ ഹൈപ്പര്‍ലൂപ്പ് ആയിരുന്നു മസ്‌ക് മുന്നോട്ടുവെച്ചത്.

Elon Musk is an entrepreneur who traveled with the changes of technology. The business world watched the birth of Elon Musk’s ventures and their growth, like Pay Pal that revolutionized online financial services, Space X that scripted a new history in space travel and Tesla that opened a new business model in the electric vehicle field. Now, he focuses on space tourism and Hyper loop technology that is set to change the transport sector.

Leave a Reply

Back to top button