വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കോളേജുകളില്‍ ഒരുക്കിയിരിക്കുന്ന ഐഇഡിസി സെല്ലുകളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. പുതിയ ആശയങ്ങള്‍ ഉള്ളവര്‍ക്ക് മികച്ച സൗകര്യങ്ങളോടു കൂടി ഇന്‍കുബേറ്റ് ചെയ്യാനും സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാനും കേരള സ്റ്റാര്ട്ട്മിഷന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വിപുലമായ നെറ്റ് വര്‍ക്കില്‍ കോളേജ്് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഐഇഡിസിയുടേതാണ്. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഐഇഡിസി സമ്മിറ്റ് ഓഗസ്റ്റ് 19ന് അങ്കമാലിയിലെ അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കുകയാണ്. കേരളത്തിലുടനീളമുള്ള കേളേജുകളിലെ ഐഎഇഡിസി സെല്ലുകള്‍ വഴി മൂവായിരത്തോളെ പേരുടെ പങ്കാളിത്തം ഇത്തവണ സമ്മിറ്റിന് പ്രതീക്ഷിക്കുന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പെടുന്ന പാനല്‍ ഡിസ്ക്കഷനും സംരംഭക രംഗത്ത് വിജയിച്ചവരുമായി നേരിട്ട് ഇന്‍ട്രാക്ട് ചെയ്യാനുമുള്ള അവസരവുമാണ് സമ്മിറ്റ് ഒരുക്കുന്നത്.ഓണ്‍ട്രപ്രണര്‍ഷിപ്പ് രംഗത്ത് മികവ് തെളിയിച്ച ഇരുപതോളം സ്പീക്കേഴ്സ് സമ്മിറ്റില്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുന്നത്.ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ.സജി ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിക്കും.
The IEDC cells set up by the Kerala Startup MIssion on college campuses are making a considerable impact on the entrepreneurship scenario in the state. Kerala Startup Mission has envisaged many programmes for helping those with innovative ideas to incubate and move forward with their ventures. Among them, IEDC is the widest network that has been formed on college campuses. Now, Angamaly Adlux convention centre is all set to host the IEDC summit on August 19, which will bring together students from various colleges across Kerala. Chief Minister Pinarayi Vijayan will inaugurate the summit and IT secretary M Sivasankar IAS and Kerala Startup Mission CEO Dr Saji Gopinath, among others, will speak.