ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനുളള സംവിധാനമാണ് ഉദ്യോഗ് ആധാര്‍. നിര്‍ബന്ധിത രജിസ്ട്രേഷന് അല്ലെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗ് ആധാര്‍ പ്രകാരം സംരംഭം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓഫീസുകള്‍ കയറിയിറങ്ങാതെ http://udyogaadhaar.gov.in എന്ന വെബ്സൈറ്റിലൂടെ ലളിതമായി രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. സംരംഭകന്റെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പരും പ്രൊഡക്ടിന്റെ വിവരങ്ങളുമാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത്.
Udyog Aadhar is a programme for small-, medium-scale ventures for registration. Though not compulsory, it is necessary for obtaining benefits like subsidies by government agencies. Without going to any government office, one can register simply through http://udyogaadhaar.gov.in.