ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേഗം പകരാന്‍ ഇനി ഗൂഗിളിന്റെ മൊബൈല്‍ പേമെന്റ് ആപ്പും. വേഗത്തിലും സുരക്ഷിതവുമായ ഇടപാടുമാണ് ഗൂഗിള്‍ തേസിന്റെ പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ആറ് പ്രാദേശിക ഭാഷകളും ഇടപാടുകള്‍ക്ക് തെരഞ്ഞെടുക്കാം. യുപിഐ സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കില്‍ നിന്നും തേസിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുളള പേമെന്റും ബില്‍ പേമെന്റ് റിമൈന്‍ഡറും ഒക്കെ വൈകാതെ തേസിലെത്തുന്ന ഫീച്ചറുകളാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ഗൂഗിളിന്റെ ചുവടുവെയ്പ്.
പ്രത്യേകത
ചെറിയ തുകയുടെ ഇടപാടുകള്‍ മുതല്‍ തേസിലൂടെ നടത്താം. ഫോണ്‍ നമ്പരോ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സോ ഷെയര്‍ ചെയ്യാതെ ലളിതമായ നടപടികളിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം. മണി ട്രാന്‍സ്ഫര്‍ ആപ്പ് എന്നതിനപ്പുറം മണി വാലറ്റ് സേവനങ്ങളും തേസില്‍ ലഭ്യമാണ്. ഗൂഗിളിന്റെ ഓഡിയോ ക്യുആര്‍ ടെക്നോളജി ഉപയോഗിച്ച് അടുത്തുള്ള മൊറ്റൊരു ഫോണിലേക്ക് ഓഡിയോ തരംഗങ്ങള്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാം. അള്‍ട്രാസൗണ്ട് സംവിധാനമാണ് ഇവിടെ ഗൂഗിള്‍ വിനിയോഗിച്ചിരിക്കുന്നത്. ഷോപ്പിംഗിനും മറ്റും അനുയോജ്യമായ വിധത്തിലുളള ഫീച്ചറുകള്‍.
എന്‍ട്രപ്രണേഴ്സിനായി
പണമിടപാടുകള്‍ക്ക് പുറമേ എന്‍ട്രപ്രണേഴ്സിനെ സഹായിക്കുന്ന ഫീച്ചറുകളും തേസ് വാലറ്റിന്റെ ഭാഗമായിട്ടുണ്ട്. തേസ് ഫോര്‍ ബിസിനസിലൂടെ പ്രൊഡക്ടിന്റെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്ഫോമിലെ എന്‍ട്രപ്രണേഴ്സിനെയും ഉപഭോക്താക്കളെയുമാണ് തേസ് ഫോര്‍ ബിസിനസ് ലക്ഷ്യം വെയ്ക്കുന്നത്.
വമ്പന്‍ ഓഫറുകള്‍
വാലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ലക്കി സണ്‍ഡേ കോണ്ടെക്സ്റ്റ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കും. അര്‍ഹമായ ട്രാന്‍സാക്ഷനുകള്‍ക്ക് ആയിരം രൂപ വരെ സ്ക്രാച്ച് കാര്‍ഡ് വഴി നേടാം. 50 രൂപയോ അതില്‍കൂടുതലോ കൈമാറുമ്പോള്‍ സ്വീകരിക്കുന്നയാള്‍ക്കും പണംനല്‍കുന്നയാള്‍ക്കും ഗൂഗിള്‍ തേസ് സ്ക്രാച്ച് കാര്‍ഡ് ലഭിക്കും. നിങ്ങളുടെ റഫറന്‍സില്‍ മറ്റൊരാള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 51 രൂപ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന വ്യക്തി ആദ്യപേമെന്റ് നടത്തിയ ശേഷമാകും പണം ലഭിക്കുക.
സുരക്ഷിതമായ ഇടപാടുകള്‍
ഗൂഗിളിന്റെ മള്‍ട്ടി ലെയര്‍ സുരക്ഷയ്ക്ക് പുറമേ ഏര്‍പ്പെടുത്തിയിട്ടുളള തേസ് ഷീല്‍ഡ് ഹാക്കിംഗും സാമ്പത്തിക ക്രമക്കേടും തടയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കസ്റ്റമര്‍ കെയറും സൈബര്‍ വിദഗ്ധരുടെ നിരീക്ഷണവും. ഫിംഗര്‍പ്രിന്റും ഗൂഗിള്‍ പിന് നമ്പരും ഉപയോഗിച്ച് കൂടുതല്‍ സുരക്ഷിതമാക്കാം.