ഒരു ഇന്ത്യന്‍ എന്‍ട്രപ്രണര്‍ക്ക് ബിസിനസ് ആവശ്യത്തിനായി നോണ്‍ റെസിഡന്റ് ലെന്‍ഡേഴ്സില്‍ നിന്നോ വിദേശ എന്‍ഡിറ്റിയില്‍ നിന്നോ വായ്പയെടുക്കാം. എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിങ്് എന്ന പേരിലുളള ഈ വായ്പ മാനുഫാക്ചറിങ്, സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സോഫ്റ്റ്വെയര് കമ്പനികള്‍ ഉള്‍പ്പെടെ ധാരാളമായി പ്രയോജനപ്പെടുത്തുന്ന എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിങിനെക്കുറിച്ച് കമ്പനി സെക്രട്ടറി ഗോകുല്‍ വിശദീകരിക്കുന്നു.
പലിശ കുറവ്
വിദേശരാജ്യങ്ങളില്‍ പലിശനിരക്ക് വളരെ കുറവാണെന്നതാണ് ഇത്തരം വായ്പകളുടെ മുഖ്യ ആകര്‍ഷണം. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ ഡയറക്ഷന്‍ ഓണ്‍ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിങ്ങില് വായ്പാ നിബന്ധനകള്‍ വ്യക്തമാക്കുന്നുണ്ട്. ഏത് സോഴ്സില്‍ നിന്നാണ് വായ്പ എടുക്കാന്‍ സാധിക്കുന്നത്, ഏതൊക്കെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം, എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം, എത്രയാണ് റീപേമെന്റ് പീരീഡ്, ലോണിന്റെ പലിശ നിരക്ക് എത്രയാകാം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈബോര്‍ അറിയണം
സാധാരണ നിലയില്‍ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിങ്ങിന്റെ പലിശ നിരക്ക് ലണ്ടന്‍ ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റ് അഥവാ ലൈബോര്‍ റേറ്റുമായി ബന്ധപ്പെട്ടാണ്. എക്സ്പോര്‍ട്ട് ഓര്‍ഡര്‍ കൂടുതല്‍ ഉളള മാനുഫാക്ചറിംഗ് യൂണിറ്റോ സോഫ്റ്റ് വെയര്‍, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സര്‍വ്വീസ് മേഖലയിലുളള ബിസിനസ് സ്ഥാപനങ്ങളോ ആണ് സാധാരണയായി ഇത് എടുത്തുവരുന്നത്.
രൂപയുടെ മൂല്യം റിസ്ക് ഫാക്ടര്‍
എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിങിനെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അതിന്റെ റിസ്ക് ഫാക്ടര്‍ ആണ്. വായ്പ ഫോറിന് കറന്‍സിയില്‍ ആണെങ്കില്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് വലിയ റിസ്ക് ഫാക്ടറായി മാറും. അത്തരം സാഹചര്യത്തില്‍ ഹെഡ്ജിംഗ് ട്രാന്‍സാക്ഷനിലേക്ക് എന്റര്‍ ചെയ്ത് റിസ്ക് കുറയ്ക്കാം.