Maker village: world-class incubation for consumer electronic innovations

കൊച്ചി കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ മേക്കര്‍ വില്ലേജിലെത്തുന്ന ആരും അതിശയിക്കും. കാരണം ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ സംരംഭങ്ങള്‍ക്കായി ലോകോത്തര നിലവാരത്തിലുളള ഡെവലപ്‌മെന്റ് ഫെസിലിറ്റിയാണ് ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നത്. മിക്‌സഡ് ഡൊമെയ്ന്‍ ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുളള അത്യാധുനീക ടെസ്റ്റിംഗ് ഉപകരണങ്ങളും പ്രൊഡക്ട് ഡിസൈന്‍ ഒരുക്കാനുളള ത്രീഡി പ്രിന്ററുകളും മണിക്കൂറില്‍ 25000 കംപോണന്റ്‌സുകള്‍ പ്രോസസ് ചെയ്യാവുന്ന ഇന്‍ഡസ്ട്രിയല്‍ സ്റ്റാന്‍ഡേര്‍ഡിലുളള എസ്എംറ്റി-പിസിബി അസംബ്ലിംഗ് സിസ്റ്റവുമൊക്കെ അന്യസംസ്ഥാനത്ത് നിന്നുളളവരെപ്പോലും മേക്കര്‍ വില്ലേജിലേക്ക് ആകര്‍ഷിക്കുന്നു.

സാങ്കേതിക സംവിധാനങ്ങളില്‍ രാജ്യത്തെ തന്നെ മികച്ച ലാബുകളില്‍ ഒന്നായി മേക്കര്‍ വില്ലേജ് മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മികച്ചതെന്ന അംഗീകാരം നേടിയ നിരവധി ആശയങ്ങള്‍ പ്രോട്ടോടൈപ്പിലേക്കും സ്റ്റാര്‍ട്ടപ്പിലേക്കും രൂപാന്തരം ചെയ്യപ്പെട്ടത് ഇവിടെയാണെന്നത് അഭിമാനകരമായ നേട്ടമാണ്. കൊച്ചിയിലെ 25,000 സ്‌ക്വയര്‍ഫീറ്റിലുളള ഇന്‍കുബേഷന്‍ ലാബിന് പുറമേ തിരുവനന്തപുരത്തും മേക്കര്‍ വില്ലേജ് ക്യാംപസ് പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായിട്ടാണ് മേക്കര്‍ വില്ലേജിലെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

2020 ഓടെ ഇലക്ട്രോണിക് പ്രൊഡക്ടുകളുടെ ഡിമാന്‍ഡ് 200 ബില്യന്‍ ആയി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ടുളള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് മേക്കര്‍ വില്ലേജ് പോലുളള പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള ചെയര്‍മാന്‍ എം. മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. റോബട്ടിക് എംബഡഡ് സിസ്റ്റത്തിലും ഐഒറ്റിയിലും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിലുമെല്ലാം പ്രീ ഇന്‍കുബേഷനും ഇവിടെ നല്‍കുന്നുണ്ട്. ഏറെ സാദ്ധ്യതകളുളള റോബോട്ടിക്‌സില്‍ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത ഫെസിലിറ്റികളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. ഈ സൗകര്യങ്ങള്‍ക്കൊപ്പം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫാബ് ലാബും കൂടി ചേരുമ്പോള്‍ പൂര്‍ണമായ സൊലൂഷന്‍ ആണ് മേക്കര്‍ വില്ലേജ് മുന്നോട്ടുവെയ്ക്കുന്നതെന്ന് സിഇഒ പ്രസാദ് ബി നായര്‍ ചൂണ്ടിക്കാട്ടുന്നു.

ടെക്‌നോളജിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഹൈദരാബാദ്, ബെംഗലൂരു തുടങ്ങിയിടങ്ങളില്‍ നിന്നുപോലും മേക്കര്‍ വില്ലേജിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആളുകള്‍ എത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല എസ്എംഇ സെക്ടറിലുളളവര്‍ക്ക് പോലും മേക്കര്‍ വില്ലേജിലെ ഫെസിലിറ്റികള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു. www.makervillage.in എന്ന വെബ്‌സൈറ്റിലൂടെ മേക്കര്‍ വില്ലേജിലേക്ക് ഇന്‍കുബേഷന് അപ്ലെ ചെയ്യാം. രണ്ട് തരത്തിലുളള ഇന്‍കുബേഷന്‍ ലഭ്യമാണ്. പ്രോട്ടോടൈപ്പ് ആവശ്യമില്ലാത്ത സ്റ്റാര്‍ട്ടപ്പ് ആണെങ്കില്‍ പ്രീ ഇന്‍കുബേഷന്‍ സ്റ്റേജിലേക്ക് സെലക്ട് ചെയ്യും.
മികച്ച പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കാനും മാര്‍ക്കറ്റ് ചെയ്യാനും ഫണ്ട് കണ്ടെത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ മേക്കര്‍ വില്ലേജ് സഹായിക്കും.

Anyone who visits Maker Village at Kinfra park in Kalamassery, Kochi, is bound to be surprised. Because, Central, state governments have arranged here word-class facilities for ventures in hardware, electronics fields. Yes, Maker village is becoming one of the best labs in the country. Modern testing equipment like mixed domain oscilloscope, 3 D printers for product designs and SMD-PCB assembling system that can process 25000 components per hour attract many people even from other states to Maker Village.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version