ജിഎസ്ടി അടയ്ക്കുന്പോള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി അടയ്ക്കുന്ന തുകയില്‍ ആനുകൂല്യം നേടാമെന്നിരിക്കെ, ബിസിനസില്‍ ചില അനുബന്ധ ഇടപാടുകള്‍ക്ക് ഈ മെച്ചം ലഭിക്കുകയില്ലെന്ന് അറിഞ്ഞിരിക്കണം. നിത്യജീവിതത്തോട് ബന്ധപ്പെട്ട് കിടക്കുന്ന പല ബിസിനസുകള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ബാധകമല്ല എന്നതാണ് വാസ്തവം. ജിഎസ്ടി നിയമങ്ങളില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫ്രീ സാംപിള്‍സ് ഗുഡ്‌സിനും എക്‌സംപ്റ്റ് ഗുഡ്‌സിനും ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കില്ല. (വീഡിയോ കാണുക)

ബിസിനസിന് വാഹനം വാങ്ങിയാല്‍

ബിസിനസ് ആവശ്യത്തിന് വാഹനം വാങ്ങിയാല്‍ അതിന് ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കില്ല. ജിഎസ്ടിയില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ജനറല്‍ കാറ്റഗറിയില്‍ ഇന്‍പുട്ട് ക്രെഡിറ്റ് അനുവദിക്കുന്നില്ല. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കും ടാക്‌സി ഓപ്പറേറ്റിംഗ് ബിസിനസിനുമൊക്കെ ഇളവുണ്ട്. വാഹനങ്ങള്‍ ഇല്ലാതെ ബിസിനസ് നടക്കില്ലെന്നതിനാലാണ് ഇവിടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ബാധകമാക്കിയിരിക്കുന്നത്.

ബ്യൂട്ടി ട്രീറ്റ്‌മെന്റും കോസ്‌മെറ്റിക്കും

ബ്യൂട്ടി ട്രീറ്റ്‌മെന്റിലും കോസ്‌മെറ്റിക്കിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. സ്റ്റുഡിയോയും മറ്റും നടത്തുന്നവര്‍ക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സേവനം ആവശ്യമായി വരുന്നതാണ്. അതില്‍ ജിഎസ്ടി ചാര്‍ജ് ചെയ്യപ്പെടുമെങ്കിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ സാധിക്കില്ല. മേക്കപ്പിന്റെ ഭാഗമായി
നടത്തുന്ന കോസ്‌മെറ്റിക് സര്‍ജറിക്കും ഇന്‍പുട്ട് ക്രെഡിറ്റ് ബാധകമല്ല. പക്ഷെ ബ്യൂട്ടി ട്രീറ്റ്‌മെന്റ് ബിസിനസ് ആക്കി മാറ്റിയാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കും. അവരുടെ ഇന്‍വേഡ്, ഔട്ട്‌വേഡ് സപ്ലൈകള്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റ് ത്‌ന്നെയാണെന്നതാണ് ഇതിന് കാരണം.

ഹെല്‍ത്ത് ക്ലബ്ബും കാബ് ഫെസിലിറ്റിയും

ഹെല്‍ത്ത് ക്ലബ്ബ് മെമ്പര്‍ഷിപ്പിനും കമ്പനികള്‍ ഓഫീസുകളിലെ റെന്റ് എ കാബ് ഫെസിലിറ്റിക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാനാകില്ല. ഫുഡ് ആന്‍ഡ് ബിവറേജസിന് പേ ചെയ്തിരിക്കുന്ന തുകയിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ സാധിക്കില്ല. ഇന്‍വേഡ് സപ്ലൈയര്‍ കോംപസിഷന്‍ സ്‌കീമിലാണ് ടാക്‌സ് പേ ചെയ്യുന്നതെങ്കില്‍ അത്തരം സാഹചര്യത്തിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version