ക്യാംപസുകളില്‍ ഇന്നവേഷന്‍ കമ്മ്യൂണിറ്റികള്‍ ശക്തമാക്കുകയാണ് ടിങ്കര്‍ ഹബ്ബ്. ഇതിന് വേണ്ടിയുളള നെറ്റ്‌വര്‍ക്കിംഗിന്റെ ഭാഗമായി കൊച്ചിയില്‍ ടിങ്കര്‍ ഡേ ലീഡര്‍ഷിപ്പ് ക്യാംപും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു. മെഷീന്‍ ലേണിംഗും ടെക്‌നോളജിയിലെ അപ്‌ഡേഷനും സ്‌കോളര്‍ഷിപ്പും ഹാക്കത്തോണും ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുളള അറിവുകളും സക്‌സസ് മോഡലുകളും ടിങ്കര്‍ ഡേയില്‍ പരിചയപ്പെടുത്തി. ഇരുപത് കോളജുകളില്‍ നിന്ന് സെലക്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കൊളാബറേഷന്‍, റീതിങ്ക് കമ്മ്യൂണിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ സെഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫൗണ്ടറും സിഇഒയുമായിരുന്ന സിജോ കുരുവിള, ടിങ്കര്‍ ഹബ്ബ് ഫൗണ്ടര്‍ മൂസ മെഹര്‍, കോ ഫൗണ്ടറും മെഷീന്‍ ലേണിംഗ് അനലിസ്റ്റുമായ പ്രവീണ്‍ ശ്രീധര്‍, സിഐടിടിഐസി ഡയറക്ടര്‍ ഡോ. അബ്ദുളള തുടങ്ങിയവര്‍ സംസാരിച്ചു.

ക്യാംപസുകളില്‍ തന്നെ ഇന്നവേഷന്‍ കള്‍ച്ചര്‍ രൂപപ്പെടണമെന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ ഹബ്ബ് ഇതിനായി ക്യാംപസുകളെ പുതിയ ഇന്നവേഷന്‍ മോഡല്‍ പരിചയപ്പെടുത്തുകയാണ്. കുസാറ്റ്, ആര്‍ഐറ്റി കോട്ടയം, സിഇറ്റി, എന്‍ഐറ്റി തുടങ്ങിയ ക്യാംപസുകളില്‍ ഇതിനകം ടിങ്കര്‍ ഹബ്ബ് ക്യാംപസ് ഇന്നവേഷന്‍ സെന്ററുകള്‍ ബില്‍ഡ് ചെയ്തു കഴിഞ്ഞു.

With an aim to encourage innovation communities on campuses, Tinker hub has organised Tinker day leadership camp and workshop in Kochi, which turned out to be a novel experience. watch the detailed video report.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version