Flats from Kochi Metro: KMRL eyes at realty sector

മെട്രോയ്ക്ക് പുറമേ സമാന്തര വരുമാനം കണ്ടെത്താനുളള കെഎംആര്‍എല്ലിന്റെ പദ്ധതികള്‍ രാജ്യത്തെ മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും മാതൃകയാകുകയാണ്. കാക്കനാട് സര്‍ക്കാര്‍ നല്‍കിയ 18 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന മെട്രോ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന റവന്യൂമോഡല്‍ ആണ് കെഎംആര്‍എല്‍ മുന്നോട്ടുവെയ്ക്കുന്നത്. 1000-1200 സ്‌ക്വയര്‍ഫീറ്റ് വരുന്ന യൂറോപ്യന്‍ മോഡലിലുളള ഫ്‌ളാറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്.

മിഡില്‍ ക്ലാസിനും അഫോര്‍ഡബിള്‍ ആയ ഫ്‌ളാറ്റുകള്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ആവശ്യം കണ്ടറിഞ്ഞ് കെഎംആര്‍എല്‍ തയ്യാറാക്കിയ പദ്ധതിയാണ്. നിലവില്‍ സാധ്യമായ ഏറ്റവും മികച്ച കണ്‍സ്ട്രക്ഷന്‍ കെഎംആര്‍എല്ലിന് സാധിക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. ക്വാളിറ്റി കണ്‍സ്ട്രക്ഷനും ബില്‍ഡിംഗ് മെറ്റീരിയല്‍സും ഉറപ്പുനല്‍കാന്‍ കെഎംആര്‍എല്ലിന് കഴിയും. കെഎംആര്‍എല്ലിന്റെ ബ്രാന്‍ഡ് വാല്യൂ കൂടി ചേരുമ്പോള്‍ ഡിമാന്‍ഡ് ഉയരും. സ്ഥിരവരുമാനം ഉറപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും ടൈ കേരള മീറ്റില്‍ അദ്ദേഹം പറഞ്ഞു.

ടിക്കറ്റില്‍ നിന്നുളള വരുമാനം കൊണ്ട് മാത്രം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സമാന്തര വരുമാനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ കെഎംആര്‍എല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മെട്രോയുടെ വരവോടെ നഗരത്തിലെ ഇക്കണോമിക് വൈബ്രന്‍സിയില്‍ മാറ്റമുണ്ടാകുമെന്നാണ് കെഎംആര്‍എല്ലിന്റെ വിലയിരുത്തല്‍. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പദ്ധതികളാണ് കെഎംആര്‍എല്‍ മുന്നോട്ടുവെയ്ക്കുന്നതും. കൊച്ചിയുടെ വികസനത്തിന് ഒപ്പം നില്‍ക്കുന്ന മറ്റ് പദ്ധതികളും ഏറ്റെടുത്ത് നടത്താന്‍ കെഎംആര്‍എല്‍ ആലോചിക്കുന്നുണ്ട്. റോഡ് ഡെവലപ്‌മെന്റ് ഉള്‍പ്പെടെയുളള ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് പരിഗണനയില്‍ ഉളളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version