ഡല്‍ഹി ഐഐടിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് പഠനകാലത്ത് തുടങ്ങിയ പരിചയം സച്ചിനെയും ബിന്നിയെയും നയിച്ചത് ഫ്ളിപ്പ്കാര്‍ട്ട് എന്ന ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ ആശയത്തിലേക്കായിരുന്നു. ഇ കൊമേഴ്സ് വെബ്സൈറ്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന സപ്ലൈ ചെയിനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ആമസോണിന്റെ വെബ്സര്‍വ്വീസ് ടീമില്‍ ജോലി ചെയ്ത പരിചയത്തിന്റെ ബലത്തില്‍ പ്രൈസ് കംപാരിസണ് സെര്‍ച്ച് എന്‍ജിനായിരുന്നു ഇരുവരും പ്ലാനിട്ടത്. എന്നാല്‍ ഇ- കൊമേഴ്സില്‍ ഇന്ത്യയിലെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ബുക്ക് സെയില്സില് പതുക്കെ ആരംഭിച്ചു.
2007 ല്‍ ബെംഗലൂരുവിലെ 2 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റില്‍ ഫ്ളിപ്പ്കാര്‍ട്ടിന് തുടക്കമിടുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു ശരിക്കും ഇന്‍വെസ്റ്റ്മെന്റ്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ നിരന്തരം പറ്റിക്കപ്പെട്ടിരുന്ന സമയത്താണ് അതേ പ്ലാറ്റ്ഫോമില്‍ ഇവര്‍ ഭാഗ്യപരീക്ഷണത്തിന് തയ്യാറായത്. പര്‍ച്ചെയ്സിനായി ഡയറക്ട് മാര്‍ക്കറ്റിനെ ആശ്രയിച്ചിരുന്ന ഇന്ത്യയില്‍ ആളുകളുടെ വിശ്വാസ്യത നേടുകയായിരുന്നു ഫ്ളിപ്പ്കാര്‍ട്ട് നേരിട്ട പ്രധാന വെല്ലുവിളി. നല്ല ബ്രാന്‍ഡുകള്‍ ചേര്‍ത്തും ഇന്റര്‍ഫെയ്സ് ഉണ്ടാക്കിയും ഇത് ഒരു പരിധി വരെ മറികടന്നു. ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യവും കസ്റ്റമേഴ്സിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സഹായിച്ചു. 40 കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുസ്തകങ്ങള്‍ കളക്ട് ചെയ്തും കസ്റ്റമേഴ്സിന് നേരിട്ടെത്തിച്ചും തുടക്കകാലം കഷ്ടപ്പാടിന്റേതായിരുന്നു. 2008 ല്‍ ജീവനക്കാരുടെ എണ്ണം അഞ്ചായി. 2009 അവസാനത്തോടെ മൂന്ന് ഓഫീസുകളിലായി 100 ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമായി ഫ്ളിപ്പ്കാര്‍ട്ട് വളര്‍ന്നപ്പോള്‍ ഇരുവരുടെയും അധ്വാനത്തിനും അര്‍പ്പണബോധത്തിനും ഫലം കണ്ടുതുടങ്ങുകയായിരുന്നു.
ഇന്ന് ഇ കൊമേഴ്സില്‍ ഇന്ത്യയ്ക്ക് മേല്വിലാസമൊരുക്കിയ എന്ട്രപ്രണേഴ്സായി ഇരുവരും മാറിക്കഴിഞ്ഞു. നാല് ലക്ഷം രൂപ മുടക്കിയാണ് കമ്പനി തുടങ്ങിയത്. വെബ്സൈറ്റ് തയ്യാറാക്കാനും കംപ്യൂട്ടറുകളും മറ്റും വാങ്ങാനുമായിട്ടാണ് ഈ പണം ചെലവിട്ടത്. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഏറെ മാര്‍ക്കറ്റുണ്ടായിരുന്ന യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ ഷോപ്പിംഗ് സ്വഭാവം. ഇവിടുത്തെ ഷോപ്പിംഗ് ബിഹേവിയറും ഇന്‍ഫ്രാസ്ട്രക്ചര്‍ ചലഞ്ചസും അനുസരിച്ചുളള സ്ട്രാറ്റജി മെനയുകയും നിരന്തരം അപ്ലൈ ചെയ്യുകയും ചെയ്തതാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിസിനസ് മെച്ചപ്പെടാന്‍ സഹായിച്ചത്. കസ്റ്റമര്‍ ഫ്രണ്ട്ലി ബിസിനസ് എന്ന കണ്‍സെപ്റ്റില്‍ അന്നും ഇന്നും ഉറച്ചുനില്ക്കാന് കഴിയുന്നതാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ വിജയത്തിന്റെ അടിസ്ഥാനം.
ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ഇന്റര്‍നെറ്റ് കമ്പനിയാണ് ഫ്ളിപ്പ് കാര്‍ട്ട്. 2015 ല്‍ ഫോര്‍ബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ എണ്‍പത്തിയാറാം സ്ഥാനത്തായിരുന്നു സച്ചിനും ബിന്നിയും. 2016 ല്‍ 15,129 കോടി രൂപയായിരുന്നു ഫ്ളിപ്പ് കാര്‍ട്ടിന്റെ വരുമാനം. മുപ്പതിനായിരത്തിലധികം ജീവനക്കാരാണ് ഇന്ന് ഫ്ളിപ്പ്കാര്‍ട്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
Here is the success story of friends turned business partners. Friendship during software engineering course at Delhi IIT led Sachin and Binny to the idea of Flipkart, the e-commerce portal. When both of them started the bold venture in 2007 in a 2 BHK apartment at Bangalore, confidence was the only capital. At that time there were no infrastructure to support e-commerce websites. Today flipkart is one of the highest revenue generating e-commerce companies in the world. In September 2015, Sachin and binny entered Forbes India Rich List debuting at the 86th position with a net worth of $1.3 billion each.