റോഡിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇന്നവേഷനുമായി ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍. നിലവില്‍ ഹൈ എന്‍ഡ് കാറുകളില്‍ ലഭ്യമായ ഫീച്ചര്‍ പ്രീമിയം കാറുകളിലും പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഈ ഘട്ടത്തില്‍ ഡ്രൈവര്‍ക്ക് അലര്‍ട്ട് നല്‍കുന്ന ഇന്റലിജന്റ് കാരോസ് അസിസ്റ്റന്റ് എന്ന ഡിവൈസ് ആണ് ഇവര്‍ ഡെവലപ്പ് ചെയ്തത്. കാര്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് കാരോസ്.

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍പില്‍ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കില്‍ ഡിവൈസ് മുന്നറിയിപ്പ് നല്‍കും. ബ്രേക്ക് അപ്ലെ ചെയ്ത് മൂവ് ചെയ്യുക എന്നതുപോലുളള നിര്‍ദ്ദേശങ്ങളാകും നല്‍കുക. മുന്‍പിലെ തടസങ്ങള്‍ ഡിസ്റ്റന്‍സ് സഹിതം ഡ്രൈവറെ അറിയിക്കും. ബിഎംഡബ്ല്യു പോലുളള വാഹനങ്ങളില്‍ ഇത്തരം ഫീച്ചറുകള്‍ നിലവിലുണ്ട്. എന്നാല്‍ പ്രീമിയം കാറുകളില്‍ ഇത് ലഭ്യമല്ല. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രീമിയം കാറുകളില്‍ കൂടി ഇത് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മിനിസ്ട്രി പുറത്തുവിട്ട കണക്കനുസരിച്ച് 2016 ല്‍ മാത്രം ഇന്ത്യയില്‍ 4,80,652 അപകടങ്ങളിലായി 1,50,785 ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതായത് ഒരു ദിവസം ഇന്ത്യയിലെ റോഡുകളില്‍ 1317 അപകടങ്ങളിലായി ഏതാണ്ട് 413 പേരുടെ ജീവന്‍ പൊലിയുന്നുണ്ട്. ഈ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ടെക്‌നോളജിയുടെ സഹായത്തോടെയുളള ഇത്തരം ഇന്നവേഷനുകള്‍ ശ്രദ്ധ നേടുന്നത്.

Jyothi Engineering College at Cheruthuruthy has come up with an innovation to check road accidents. Often, the driver’s carelessness is the main cause of the accident. Thus, the students have developed a device named ‘Intelligent carros Assistant’, which will give alerts to the drivers to avoid accidents.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version