പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ 2 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി സംരംഭകൻ. തൃശൂർ കുന്നംകുളം സ്വദേശിയായ യുവ സംരംഭകൻ അമൽ സ്വഹ്ബാൻ നയിക്കുന്ന സ്റ്റാർട്ടപ്പ് മിറേ കൺസ്യൂമർ പ്രൊഡക്റ്റസ് (Mirae Consumer Products Pvt. Ltd.) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ രണ്ട് കോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പിന്റെ D2C പെർഫ്യൂം ബ്രാൻഡായ ക്ലൈൻ (Klyne) ലോഞ്ച് ചെയ്യാനിരിക്കെയാണ് മലയാളി സംരംഭകരിൽ നിന്നുൾപ്പെടെ നിക്ഷേപം ലഭിച്ചിരിക്കുന്നത്.

2026 ജനുവരി മധ്യത്തോടെ ക്ലൈൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥാപകനും സിഇഓയുമായ അമൽ സ്വഹ്ബാൻ അറിയിച്ചു. മാസ് പ്രീമിയം സെഗ്മെന്റ് ലക്ഷ്യമിടുന്ന ബ്രാൻഡ്, ഉയർന്ന ഗുണമേന്മയുള്ള പെർഫ്യൂമുകൾ ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ നിന്ന് ഗ്ലോബൽ പെർഫ്യൂം ബ്രാൻഡ് വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദവും ഐഐഎം ഇൻഡോറിൽ നിന്ന് എംബിഎയും പൂഠത്തിയാക്കിയ അമൽ നിരവധി കമ്പനികളിൽ ജോലിചെയ്ത അനുഭവസമ്പത്തുമായാണ് സംരംഭക രംഗത്തേക്ക് എത്തിയത്.

Thrissur Entrepreneur’s Startup Mirae Raises ₹2 Crore in Pre-Seed Funding to Launch Global Perfume Brand Klyne | Slug: mirae-consumer-products-klyne-perfume-funding-2-crore

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version