Focus on your talent, be an expert- Success Mantra for startups

കൊച്ചിയിലെ ഐഡിയമൈന്‍ ടെക്‌നോളജീസും എംപ്രസം ടെക്‌നോളജീസും നോര്‍ത്ത് അമേരിക്കയിലെ നെട്രിക്‌സ് LLC അക്വയര്‍ ചെയ്ത സംഭവം കേരളത്തിലെ ഐടി സര്‍വ്വീസ് കമ്പനികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. ക്ലൗഡ് സേവന ദാതാക്കളും സെര്‍വര്‍ മാനേജ്മെന്റ് കമ്പനിയുമായ ഐഡിയമൈന്‍ ടെക്നോളജീസിനെയും മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ എംപ്രസം ടെക്നോളജീസിനെയുമാണ് നെട്രിക്‌സ് എല്‍എല്‍സി ഏറ്റെടുത്തത്. ഇതിന് പിന്നിലെ വലിയ യാത്രയെക്കുറിച്ചാണ് ഐഡിയാമൈന്‍ ഫൗണ്ടര്‍ ജ്യോതിസിന് പറയാനുള്ളത്.

എട്ട് വര്‍ഷത്തിന് മുമ്പ് കമ്പനി ആരംഭിച്ചപ്പോള്‍ പലമേഖലയിലേക്ക് തിരിയാന്‍ നിരവധി ആളുകള്‍ ഉപദേശിച്ചെങ്കിലും എക്സ്പേര്‍ട്ടായ മേഖലയില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാനായിരുന്നു തീരുമാനം. ആ തീരുമാനമാണ് ഇത്രയും വലിയ ഏറ്റെടുക്കലിലേക്ക് നയിച്ചതും. കാരണം കമ്പനിയുടെ നിഷ് ഏരിയയും എക്സ്പേര്‍ടൈസുമാണ് വിലയിടുന്നത്. സ്റ്റാര്‍ട്ടപ്പുകളോട് ജ്യോതിസിന് പറയാനുള്ളതും അതു തന്നെ. ഏത് മേഖലയിലാണോ നിങ്ങള്‍ക്ക് പ്രാവീണ്യമുള്ളത്,അതില്‍ ഫോക്കസ് ചെയ്യുക, വര്‍ക്ക് ചെയ്യുക, എക്സ്പേര്‍ട് ആവുക. അധികം ഡൈവേഴ്സിഫിക്കേഷന് പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കോംപ്ലിക്കേറ്റാകും.

കുട്ടനാട്ടിലെ നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന ജ്യോതിസ് പഠനത്തിന് ശേഷം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചത് പാഷന്‍ കൊണ്ട് മാത്രമല്ല തനിക്ക് നിഷ് ആയ ഏരിയയില്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ കൂടിയായിരുന്നു. അതുകൊണ്ടാണ് ജ്യോതിസിനും എംപ്രസം ടെക്നോളജീസ് കോഫൗണ്ടര്‍ അജീഷിനും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധനേടുന്ന സര്‍വ്വീസ് കമ്പനി അക്വിസിഷന്റെ ഭാഗമാകാനായത്.

The acquisition of Ideamine Technologies and Empressem Technologies in Kochi by North-American based Netrix LLC has given a new energy to the IT field in Kerala. Ideamine founder Jyothis joseph tells about the big journey towards the proud achievement. He believes that the decision to stick to his expertise has paced way for the success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version