Biggest boom for Kerala IT : US company Netrix acquires two Kochi based IT service firms

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഐടി സര്‍വ്വീസ് കമ്പനികളെ യുഎസ് കമ്പനിയായ നെട്രിക്‌സ് LLC ഏറ്റെടുത്തത് രാജ്യമൊട്ടാകെയുള്ള സര്‍വ്വീസ് കന്പനികള്‍ക്ക് പുതിയ ഓപ്പര്‍ച്യൂണിറ്റി തുറന്നിടുകയാണ്. ക്ലൗഡ് സേവന ദാതാക്കളും സെര്‍വര്‍ മാനേജ്‌മെന്റ് കമ്പനിയുമായ ഐഡിയമൈന്‍ ടെക്‌നോളജീസ്, മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ എംപ്രസം ടെക്‌നോളജീസ് എന്നിവയാണ് നോര്‍ത്ത് അമേരിക്കന്‍ കമ്പനിയായ നെട്രിക്‌സ് ഏറ്റെടുത്തത്. സംസ്ഥാനത്തെ ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന നീക്കത്തില്‍ കേരളത്തിന്റെ ഐടി മേഖലയോട് വിദേശകമ്പനികളുടെ താല്‍പര്യം കൂടിയാണ് വ്യക്തമാകുന്നത്. കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് അക്യുസിഷന്‍ സഹായിക്കുമെന്ന് നെട്രിക്‌സ് പ്രതിനിധികള്‍ പറഞ്ഞു. സര്‍വ്വീസ് കമ്പനികളില്‍ സംസ്ഥാനത്ത ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ക്യാഷും ഷെയറും എന്ന ഇക്വേഷനിലാണ് അക്യുസിഷന്‍.

ക്ലൗഡ് സര്‍വ്വീസിലുള്‍പ്പെടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന നീഷ് ഏരിയയിലാണ് ഷിക്കാഗോ ആസ്ഥാനമായ നെട്രിക്സ് llc ടേക്ക് ഓവര്‍ നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലേയും യൂറോപ്പിലേയും വിപുലമായ മാര്‍ക്കറ്റാണ് ഈ ഏറ്റെടുക്കലോടെ നെട്രിക്സ് ലക്ഷ്യം വയ്ക്കുന്നത്. മാസങ്ങള്‍ നീണ്ട ഡ്യൂ ഡിലിജന്‍സിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് ചരിത്രത്തിലിടം പിടിക്കുന്ന അക്യുസിഷന്‍ യാഥാര്‍ത്ഥ്യമായത്. ഐഡിയമൈന്‍ ഫൗണ്ടര്‍ ജ്യോതിസും, എംപ്രസം ടെക്നോളജിസ് കോഫൗണ്ടര്‍ അജീഷ് കുമാറും കമ്പനികളിലെ ഇന്‍വെസ്റ്റ്മെന്റിനായി നടത്തിയ ശ്രമമാണ് അക്യുസിഷനി
ലേക്ക് നീണ്ടത്.

കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിംഗും മികച്ച പ്രതിമാസ റെക്കറിംഗ് റെവന്യൂവും, കണ്‍സിസ്റ്റന്റായ ക്ലയന്റ് റിലേഷനും ഉണ്ടങ്കില്‍ ഐടി അധിഷ്ഠിതമായ ഇന്ത്യന്‍ സര്‍വ്വീസ് കമ്പനികളെ വിദേശ കമ്പനികള്‍ ഏറെ താല്‍പര്യത്തോടെ വീക്ഷിക്കുന്നുവെന്നതിന്റെ ഉദാഹരണമായി ഈ ഏറ്റെടുക്കലെന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ഗ്രൂപ്പായ ഫിന്‍ലീഡ് ഇന്‍റര്‍നാഷണല്‍ എംഡി കണ്ണന്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇരു കമ്പനികളുടേയും അക്യുസിഷന് ചുക്കാന്‍ പിടിച്ചത് ഫിന്‍ലീഡാണ്. കഴിഞ്ഞ വര്‍ഷം ഫുള്‍കോണ്ടാക്റ്റിനെ അമേരിക്കയിലെ പ്രൊഫൗണ്ടിസ് ഏറ്റെടുത്തതിലും ഫിന്‍ലീഡിന് നിര്‍ണ്ണായക റോളുണ്ടായിരുന്നു.

2007 ല്‍ കാക്കനാട് പടമുഗളില്‍ രണ്ട് പേരുമായി തുടങ്ങിയ ഐഡിയ മൈന്‍ ടെക്‌നോളീസ് ഇന്ന് നൂറിലധികം ജീവനക്കാര്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനമായി വളര്‍ന്നു. ആമസോണ്‍ വെബ് സര്‍വ്വീസസ് എക്‌സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെയുളള പുരസ്‌കാരങ്ങള്‍ ഇതിനോടകം കമ്പനിയെ തേടിയെത്തി. മൊബൈല്‍ ഇന്നവേഷനിലാണ് എംപ്രസം ടെക്‌നോളജീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2010 ല്‍ തുടങ്ങിയ കമ്പനി ഓഗ്‌മെന്റ് റിയാലിറ്റി ആപ്പുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് ഇതിനോടകം ശ്രദ്ധേയമായ ചുവടുവെയ്പ് നടത്തി. അറുപതില്‍ പരം ജീവനക്കാര്‍ എംപ്രസത്തില്‍ ജോലി ചെയ്യുന്നുണ്ട്.

Foreign companies are keenly watching Indian IT-based companies for making investment and acquisition if there are clear financial planning, impressive monthly recurring revenue and consistent client relations. The takeover of two Indian IT service providers in cloud service and mobile application by a US company is an inspiring news for all the IT start-ups in the India. Netrix LLC the North American IT company, took over the Kochi-based Ideamine Technologies and Empressem Technologies. It is the biggest takeover among the service companies in Kerala . Netrix aims to explore the potential IT market in India and Europe.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version