ബാങ്ക് നിങ്ങളുടെ വായ്പ നിഷേധിച്ചാൽ എന്ത് ചെയ്യണം?

ബാങ്കുകള്‍ സംരംഭക വായ്പ നിഷേധിച്ചാല്‍ എവിടെയാണ് പരാതിപ്പെടേണ്ടത്? എങ്ങനെയാണ് ഇതിന്റെ നടപടിക്രമങ്ങള്‍? ധാരാളം സംരംഭകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളാണിത്. എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ലോണ്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ ബ്ലോക്ക് തലത്തില്‍ തുടങ്ങി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വരെ ഒരു സംരംഭകന് പരാതിപ്പെടാം. നിരസിക്കപ്പെടുന്ന വായ്പാ അപേക്ഷകള്‍ക്ക് നിയമപരമായ പരിഹാരം കാണാനുളള വേദികളാണിത്.

ഓരോ ബ്ലോക്കിലും ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റി നിലവിലുണ്ട്. മൂന്ന് മാസം കൂടുമ്പോഴാണ് ഈ കമ്മറ്റി ചേരുന്നത്. ആ ബ്ലോക്കിന് കീഴില്‍ വരുന്ന മുഴുവന്‍ ബാങ്കുകളുടെയും ബ്രാഞ്ച് മാനേജര്‍മാര്‍ പങ്കെടുക്കുന്ന മീറ്റിംഗ് ഓരോ അപേക്ഷകളും സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാനുളള വേദി കൂടിയാണ്. ഇവിടെ പരിഹാരം ഉണ്ടായില്ലെങ്കില്‍ ജില്ലാതല ബാങ്കേഴ്‌സ് കമ്മറ്റിയെ സമീപിക്കാം. ഇതും മൂന്ന് മാസം കൂടുമ്പോഴാണ് ചേരുന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മീറ്റിംഗില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുളള ജനപ്രതിനിധികളും പങ്കെടുക്കും. ഇവിടെയും സംരംഭകര്‍ക്ക് വായ്പ നിഷേധിച്ച പരാതികള്‍ പരിഗണിക്കും. ഡിസ്ട്രിക്ട് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയിലും പരിഹാരമാകാത്ത പരാതികള്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയില്‍ സമര്‍പ്പിക്കാം.

സംരംഭക വായ്പ നിഷേധിക്കുന്ന ബാങ്കിന്റെ ഹയര്‍ അതോറിറ്റിക്കും പരാതി നല്‍കാനുളള ഓപ്ഷന്‍ ഉണ്ട്. ഈ വേദികളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, ബേക്കറി ജംഗ്ഷന്‍ തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ പരാതി അയയ്ക്കാവുന്നതാണ്. 10 ലക്ഷം രൂപ വരെയുളള സംരംഭക വായ്പകള്‍ കൊളാറ്ററല്‍ സെക്യൂരിറ്റി വാങ്ങാതെ കൊടുക്കണമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിബന്ധന. എസ് സി, എസ്ടി വിഭാഗത്തില്‍പെട്ടവരുടെ സംരംഭക വായ്പാ അപേക്ഷകള്‍ ബാങ്കുകളുടെ ബ്രാഞ്ച് തലത്തില്‍ നിഷേധിക്കരുതെന്ന നിബന്ധനയും നിലവിലുണ്ട്. രണ്ട് കോടി വരെയുളള വായ്പകള്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ കൊടുക്കാനുളള ഓപ്ഷനും ഉണ്ട്.

What should you do if the bank has denied you an entrepreneur loan? Where should you register complaint? What are the procedures? These are the questions in the minds of many entrepreneurs. If a loan is denied despite submitting all the documents, an entrepreneur can register complaint in block, district and state level. As a further step, you can also approach the banking ombudsman.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version