ലോകമെമ്പാടുമുള്ള മൊബൈൽ കവറേജിനെ മാറ്റിമറിക്കുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്. പ്രത്യേക ഉപകരണങ്ങളോ പുതിയ ഫോൺ മോഡലുകളോ ആവശ്യമില്ലാതെ, സാധാരണ 4G ഫോണുകളിലേക്ക് നേരിട്ട് ഉപഗ്രഹങ്ങളിലൂടെ ടെക്സ്റ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന സംവിധാനത്തിന്റെ കൊമേഴ്സ്യൽ പതിപ്പാണ് ആരംഭിച്ചിരിക്കുന്നത്.
ടവർ എത്താത്ത ഗ്രാമ പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ, പർവതങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സേവനം ഗുണം ചെയ്യും. ദുരന്തസാഹചര്യങ്ങളിൽ നെറ്റ് വർക്ക് തകരുമ്പോൾ അടിസ്ഥാന ബന്ധം തുടരാനും ലക്ഷ്യമിട്ടാണ് സേവനം തുടങ്ങുന്നത്. സ്റ്റാർലിങ്കിന്റെ ‘ഡൈറക്റ്റ്-ടു-സെൽ’ സാങ്കേതികവിദ്യയിൽ ഉപഗ്രഹങ്ങൾ തന്നെ ഫ്ലോട്ടിംഗ് മൊബൈൽ ടവറുകളായി പ്രവർത്തിക്കും.
ഫോൺ പ്രത്യേക മോഡിലേക്കോ പുതിയ ആപ്പിലേക്കോ മാറേണ്ടതില്ല എന്നതാണ് സവിശേഷത. സിഗ്നൽ ലഭിക്കാത്തപ്പോൾ ഉപഗ്രഹ സെൽ തന്നെ ഫോൺ തിരിച്ചറിയും. 2025 ജൂലൈയിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ടെക്സ്റ്റ് സന്ദേശം ലഭ്യമാക്കിയിരുന്നു. 2026 മുതൽ വോയിസ് കോളുകളും അടിസ്ഥാന ഡാറ്റ സേവനങ്ങളും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇപ്പോൾ ലഭ്യമാകുന്ന സേവനം ‘ലൈഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ’ മാത്രം ലക്ഷ്യമിട്ടുള്ളതാണ്; അതായത് വലിയ സ്പീഡോ സ്ട്രീമിംഗോ ഇതിലൂടെ ലക്ഷ്യമിടുന്നില്ല.
ഐഫോൺ 6s, സാംസങ് S8, പിക്‌സൽ 3 ഉൾപ്പെടെ ഒട്ടുമിക്ക 4G സ്മാർട്ട്ഫോണുകളും ഈ സിഗ്നലുമായി പൊരുത്തപ്പെടും. പുതിയ ഹാൻഡ്സെറ്റ്, ആന്റിന, ചിലവേറിയ സാറ്റലൈറ്റ് ഉപകരണങ്ങൾ ഒന്നും ഇതിനായി ആവശ്യമില്ലെന്ന് സ്റ്റാർലിങ്ക് പറയുന്നു.
Starlink has switched on its direct satellite-to-phone texting service for regular 4G handsets, providing essential communication and safety coverage in rural areas and disaster zones.
