TieCON 2017 opens an inspiring chapter of entrepreneurship

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന്റെ വൈബ്രന്‍സിയും നവസംരംഭകരുടെ മികവും പ്രതിഫലിക്കുന്നതായിരുന്നു ടൈ കേരള സംഘടിപ്പിച്ച ടൈക്കോണ്‍ 2017 ന്റെ ഭാഗമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് സെഷനുകള്‍. മെന്റര്‍ ക്ലിനിക്കും ലൈവ് ക്രൗഡ് ഫണ്ടിംഗും പിച്ച് ഫെസ്റ്റുമൊക്കെ നവസംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നിടുന്നതായി. കേരളത്തെ സ്റ്റാര്‍ട്ടപ്പ് ഡെസ്്റ്റിനേഷനാക്കാന്‍ കരുത്തുളള ഇന്നവേറ്റീവ് ആശയങ്ങളാണ് ടൈക്കോണ്‍ 2017 ന്റെ പിച്ച് ഫെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ടത്.

ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ 28 കമ്പനികളാണ് പിച്ചിംഗില്‍ പങ്കെടുത്തത്. ഇതില്‍ മൂന്ന് കമ്പനികള്‍ ഫൈനല്‍ സ്റ്റേജിലെത്തി. പരാജയങ്ങള്‍ സംരംഭകയാത്രയുടെ ഭാഗമായി കാണണമെന്ന അഭിപ്രായമാണ് സ്റ്റാര്‍ട്ടപ്പ് സെഷന്റെ ഭാഗമായി ഒരുക്കിയ ഫെയിലര്‍ ലാബില്‍ പങ്കുവെയ്ക്കപ്പെട്ടത്. ഫെയിലര്‍ സ്റ്റേജ് ഒരു സംരംഭകനില്‍ ഉണ്ടാക്കേണ്ട പോസിറ്റീവ് ചെയ്ഞ്ചസിനെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. ഡിജിറ്റല്‍ ഹബ്ബിലേക്കുളള കേരളത്തിന്റെ മുന്നേറ്റവും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നടക്കുന്ന ഇന്നവേഷനുകളുമൊക്കെ സമഗ്രമായി ചര്‍ച്ച ചെയ്ത ടൈക്കോണ്‍ 2017 ല്‍ സ്മാര്‍ട്ട് എന്‍ട്രപ്രണര്‍ഷിപ്പിന് കളമൊരുക്കാന്‍ സംസ്ഥാനം അഡോപ്റ്റ് ചെയ്യേണ്ട മാറ്റങ്ങളും വിഷയമായി.

ഐടി ഹബ്ബ് എന്ന് പറയുമ്പോള്‍ ബെംഗലൂരുവും ഹൈദരാബാദുമൊക്കെ മാത്രം ചൂണ്ടിക്കാട്ടിയിരുന്ന സ്ഥിതി മാറിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇന്ന് കേരളവും ആ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഒരു ഡിജിറ്റല്‍ സ്റ്റേറ്റായി മാറുമ്പോള്‍ ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ് , ഡിജിറ്റല്‍ ലൈഫ് സ്‌റ്റൈല്‍, ഡിജിറ്റല്‍ കൊമേഴ്സ് തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.

വിആറും എആറും ഉള്‍പ്പെടെ ടെക്‌നോളജിയിലെ പുതിയ സങ്കേതങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കേരളത്തിലെ യുവാക്കള്‍ തയ്യാറാകണം. ടെക്‌നോളജിയിലെ പുതിയ സങ്കേതങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കേരളത്തിലെ യുവാക്കള്‍ തയ്യാറാകണം. ഇന്ത്യയിലെ വെര്‍ച്വല്‍ റിയാലിറ്റി ഹബ്ബുകളിലൊന്നായി മാറിയെങ്കില്‍ മാത്രമേ കേരളത്തിന് അതിജീവിക്കാന്‍ കഴിയു. ഇനിയും മാറി നിന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ടാലന്റഡ് പേഴ്‌സണ്‍സ് ഇവിടേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന കാര്യം മറക്കരുതെന്ന് കെപിഎംജി കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്‌സ് ഹെഡ് ശ്രീധര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകളില്‍ സക്സസ് സ്റ്റോറികള്‍ രചിച്ച യുവസംരംഭകരും മെന്ററിംഗിലും ഗൈഡന്‍സിലുമടക്കം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റികളെ ലീഡ് ചെയ്യുന്നവരും ഒരേ വേദിയില്‍ അനുഭവങ്ങള്‍ പങ്കുവെച്ചതും നവസംരംഭകര്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നു.

ഫ്യൂച്ചര്‍ ടെക്നോളജീസും നോണ്‍ ഐടി സെക്ടര്‍ ഫണ്ടിംഗും ക്ലീന്‍ ടെക്കും ഉള്‍പ്പെടെയുളള വിഷയങ്ങളും പാനല്‍ ഡിസ്‌കഷനുകളില്‍ ചര്‍ച്ചയായിരുന്നു.

The startup sessions held as part of TieCON 2017 have greatly contributed to the vibrancy of the startup ecosystem in the state. The failure lab, mentor clinic, live crowd funding, and pitch fest provided a message of positive entrepreneurship. The sessions conducted on Kerala’s progress as a digital hub and the innovations happening in the state’s startup world also discussed the ideal changes adopted by the state in preparation for smart entrepreneurship. When young entrepreneurs who scripted start-ups success sagas and the leaders in mentoring shared a common platform, it was an energising experience for the participants. Future technologies, non-IT sector funding and clean tech were also come under discussion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version