Deemed Licence - A fast way for obtaining licence for enterprises In Kerala

സംസ്ഥാനങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി ലൈസന്‍സുകള്‍ നല്‍കാന്‍ ഏര്‍പ്പെടുത്തുന്ന ഡീംഡ് ലൈസന്‍സ് സംവിധാനം സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും 30 ദിവസത്തിനുളളില്‍ ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ സോഫ്റ്റ് വെയര്‍ സ്വയം ലൈസന്‍സ് ജനറേറ്റ് ചെയ്ത് നല്‍കുന്ന രീതിയാണ് ഏര്‍പ്പെടുത്തുന്നത്. സംരംഭകന്‍ അപേക്ഷകളുമായി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടെന്നതാണ് ഇതിന്റെ വലിയ ഗുണം.

കേരളത്തെ വൈബ്രന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍ ആക്കാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ലൈസന്‍സിങ് സമ്പ്രദായത്തില്‍ കാതലായ പൊളിച്ചെഴുത്തിന് സംസ്ഥാനം തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യം കൂടിയാണ് ഇതിലൂടെ സാദ്ധ്യമാകുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ലൈസന്‍സിംഗിലെ മാറ്റം. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കി പ്രത്യേക സെല്ലുകള്‍ രൂപീകരിക്കുന്നതുള്‍പ്പെടെയുളള നടപടികളും പരിഗണിക്കുന്നുണ്ട്.

ലൈസന്‍സുകള്‍ ഇഷ്യൂ ചെയ്യാനെടുക്കുന്ന കാലതാമസം ഒഴിവാകുന്നതോടൊപ്പം സംരംഭത്തിന് അനുമതി ലഭിക്കുമോയെന്ന കാര്യം സംരംഭകന് വേഗത്തില്‍ അറിയാനും കഴിയും. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത സര്‍ട്ടിഫിക്കേറ്റിന് ലൈസന്‍സിന്റെ എല്ലാ നിയമസാധുതയും ഉണ്ടാകും.

The deemed licence system to provide licence to industries in a time-bound manner is a new ray of hope for the entrepreneurs in the state. According to the system, if licence is not provided within 30 days after submitting the documents, the software will automatically generate the licence. The entrepreneur need not visit many offices for obtaining the licence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version